ബാംഗ്ലൂരിലെ മലയാളി സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയായ ചവിട്ടുവണ്ടിയുടെ നാലാം വാർഷികം 2026 ജൂലൈ 26-ന് ചർച്ച് സ്ട്രീറ്റിലെ ബി ഹൈവ് പ്ലാറ്റിനം ചർച്ച് സ്ട്രീറ്റ് ക്യാമ്പസിൽ ആഘോഷിച്ചു.

വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ നൂറ്റിയമ്പതോളം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. ക്ലബിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, ജസ്റ്റ് ബൈ സൈക്കിൾസ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ അർഹരായ സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കമായി.

നാല് വർഷം മുമ്പ് വെറും ആറ് അംഗങ്ങളുമായി ആരംഭിച്ച ചവിട്ടുവണ്ടി ഇന്ന് ബാംഗ്ലൂർ നഗരത്തിലെ മുന്നൂറോളം മലയാളി സൈക്ലിസ്റ്റുകളെ ഒരുമിപ്പിക്കുന്ന സജീവ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ക്ലബിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഈ വർഷം അർഹരായ വിദ്യാർഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കമിട്ടു.

ചവിട്ടുവണ്ടിയിൽ അംഗമാകാൻ 97398 28601(അരുൺ വിഷ്ണു) നമ്പറിൽ ബന്ധപ്പെടുക.

Related Posts