ബെംഗളൂരു മദനായകനഹള്ളിയിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത സ്വദേശിനിയായ 34-കാരി യുവതിയെ കൂട്ടബലാത്സംഗംചെയ്‌ത കേസിൽ ആറുപേർ അറസ്റ്റിലായി. ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതി ഉറങ്ങിക്കിടക്കുമ്പോൾ അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകടന്ന സംഘം ആദ്യം പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

പിന്നീട് ഇവരിൽ മൂന്നുപേർ യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവർ കാവൽനിൽക്കുകയുമായിരുന്നു. സംഘം യുവതിയെ പീഡിപ്പിച്ചതിനുശേഷം 25,000 രൂപയും വിലപിടിപ്പുള്ള ചിലസാധനങ്ങളും കവർന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം മൂന്നുപേർ അറസ്റ്റിലായിരുന്നു. ഇന്നലെ മൂന്നുപേർ കൂടി പിടിയിലായി.

Related Posts