ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18, 19, 20 തീയ്യതികളിലായി നടക്കും. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിൽ ആണ് ടെക് സമ്മിറ്റ് 2025 നടക്കുക. മൂന്നുദിവസത്തെ സമ്മേളനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 600-ലധികം സംരംഭകരെത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്ന പ്രമേയം മുൻനിർത്തി നടക്കുന്ന ഒരുലക്ഷം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ സംരംഭങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും വെളിച്ചംവീശുന്ന പ്രദർശനവുമുണ്ടാകും.

നിർമ്മിതബുദ്ധി, ക്വണ്ടാം ടെക്നോളജി, ആഗോള സ്റ്റാർട്ട് അപ് ആവാസ വ്യവസ്ഥ എന്നിവയിൽ ഉയർന്നു വരുന്ന പുതിയ സാങ്കേതിക വിദ്യകളുടെ പ്രദർശനമായി ഇത്തവണത്തെ ടെക് സമ്മിറ്റ് മാറും. എ ഐ യൂണിവേഴ്‌സ്, ഐടി ആൻഡ് ഡീപ് ടെക്, ഇലക്ട്രോ-സെമികോൺ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, ഡിജി-ഹെൽത്ത് ആൻഡ് ബയോ ടെക്, ഡിഫൻസ് ആൻഡ് സ്പെയ്‌സ് ടെക്, ഇന്ത്യ-യുഎസ്എ ടെക് കോൺക്ലേവ്, ഗ്ലോബൽ കോളാബറേഷൻ എന്നിവയാണ് ഇത്തവണത്തെ ടെക് സമ്മിറ്റിൻ്റെ തീമാറ്റിക് ട്രാക്കുകൾ.

Related Posts