ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (BMRCL) നമ്മ മെട്രോയുടെ മൂന്നാംഘട്ട വികസനത്തിനായി ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി. ബിഎംആര്‍സിഎല്ലിന് കര്‍ണാടക ഹൈക്കോടതി നിയോഗിച്ച ട്രീ എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച അനുവാദം നല്‍കിയത്. വയഡക്ട്, 8 എലിവേറ്റഡ് സ്റ്റേഷനുകള്‍, എലിവേറ്റഡ് ഘടന എന്നിവയുടെ നിര്‍മ്മാണത്തിനായി 2,174 മരങ്ങള്‍ മുറിക്കാന്‍ ബിഎംആര്‍സിഎല്‍ അനുമതി ആവശ്യപ്പെട്ടത്.
കദിരെനഹള്ളി, ജെപി നഗര്‍, മൈസൂര്‍ റോഡ്, കാമാഖ്യ ജംഗ്ഷന്‍, ദ്വാരക നഗര്‍, ഹോസകെരെഹള്ളി എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കഴിഞ്ഞ വര്‍ഷമാണ് മരങ്ങള്‍ മുറിച്ചുമാറ്റാൻ ബിഎംആര്‍സിഎല്‍ അനുമതി തേടിയത്.