കേരള സമാജം കര്‍ണാടക ബാംഗ്ലൂര്‍ ഈസ്റ്റ് ഡിവിഷൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയര്‍മാനായി ഷിജോ ഫ്രാന്‍സിസിനെയും വൈസ് ചെയർമാനായി മഹേഷ്‌ ചെല്ലപ്പൻ, അനിൽ കുമാർ എന്നിവരെയും കണ്‍വീനറായി ഡി.ഷാജിയെയും, ഫിനാന്‍സ് കൺവീനറായി ജിജു സിറിയക്കിനെയും ജോയിൻറ് കൺവീനറായി വിനോദ് വിജയൻ, സുഭാഷ് കൈമൾ എന്നിവരെയും തിരഞ്ഞെടുത്തു.
വനിതാവിഭാഗം ചെയർപേഴ്സൺ സൈജ വിനോദ്, കൺവീനർ അശ്വതി അമൽ, ഫിനാൻസ് കൺവീനറായി മായ ഷാജി എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡണ്ട് എസ് കെ പിള്ളയും സെക്രട്ടറി ശ്രീകുമാറും അറിയിച്ചു.

Related Posts