രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ
Kerala
0 min read
9.6k

രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

ഓഗസ്റ്റ്‌ 23, 2025
0

എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നത് ആലോചനയിൽ പോലും ഇല്ലാത്ത കാര്യമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രം​ഗത്തെത്തി. രാഹുലിന്‍റെ രാജിക്കായി സമ്മർദം മുറുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ്

Continue Reading
രാഹുലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. അധ്യക്ഷത വഹിക്കാൻ വേറെയാളുണ്ട് മന്ത്രി വി. ശിവൻകുട്ടി
Kerala
0 min read
8.9k

രാഹുലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. അധ്യക്ഷത വഹിക്കാൻ വേറെയാളുണ്ട് മന്ത്രി വി. ശിവൻകുട്ടി

ഓഗസ്റ്റ്‌ 23, 2025
0

രാഹുൽ മാങ്കൂട്ടത്തിലിനെ കേരള സ്‌കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ പറഞ്ഞില്ല. വെള്ളചാട്ടംപോലെ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വരികയാണ്. വിദ്യാർഥികൾ ഉൾപ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. രാഹുൽ പരിപാടിയിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകും. രാഹുലിന് പ്രോട്ടോകോൾ അനുസരിച്ച് പരിപാടിയിൽ വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ അദ്ദേഹമാണ് വരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത്. പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ല.

Continue Reading
ധര്‍മ്മസ്ഥല കേസ്: പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍
Karnataka
1 min read
8.9k

ധര്‍മ്മസ്ഥല കേസ്: പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍

ഓഗസ്റ്റ്‌ 23, 2025
0

ധര്‍മ്മസ്ഥലയിൽ കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ തെളിവുകളും തെറ്റായ വിവരങ്ങളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. 1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമ്മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇയാൾ കാര്യമായ അന്വേഷണം നടക്കാതായതോടെ കോടതിയിൽ നേരിട്ട്

Continue Reading
എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
Kerala
0 min read
9.4k

എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ഓഗസ്റ്റ്‌ 23, 2025
0

കണ്ണൂർ എ ഡി എം നവീന്‍ബാബുവിന്‍റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹർജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പ്രത്യേക അന്വേഷണ സംഘം ആവശ്യമായ തെളിവുകള്‍ ശേഖരിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടെന്നും പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം

Continue Reading
സർക്കാർ അം​ഗീകാരം ഇല്ലാത്ത ‘ഹോംസ്റ്റേ’കൾക്ക് പണികിട്ടും; കടുത്ത നടപടിക്കൊരുങ്ങി ടൂറിസം വകുപ്പ്
Kerala
1 min read
9.3k

സർക്കാർ അം​ഗീകാരം ഇല്ലാത്ത ‘ഹോംസ്റ്റേ’കൾക്ക് പണികിട്ടും; കടുത്ത നടപടിക്കൊരുങ്ങി ടൂറിസം വകുപ്പ്

ഓഗസ്റ്റ്‌ 23, 2025
0

‘ഹോംസ്റ്റേ’ എന്ന പേര് ഉപയോഗിച്ച് സർക്കാരിന്‍റെ അംഗീകാരമില്ലാതെ ബിസിനസ് നടത്തുന്നതിനെ തടയാൻ ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിൻ്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കാത്ത സ്ഥാപനങ്ങളെ ‘ഹോംസ്റ്റേ’ എന്ന പേരിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. ‘ഹോംസ്റ്റേ’ എന്ന പേരിൽ കുടുംബങ്ങൾ താമസിക്കാത്ത വീടുകൾ മാർക്കറ്റ് ചെയ്യുന്നതും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്താണിത്. ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി കെ. ബിജു, എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡ്‌വൈസർ ഡോ. മുരളീമേനോൻ, കേരളാ ഹോംസ്റ്റേ

Continue Reading
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി
India
0 min read
9.9k

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി

ഓഗസ്റ്റ്‌ 23, 2025
0

ഉത്തരാഖണ്ഡിൽ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായി. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതാശ്വാസ സംഘങ്ങളും ജില്ലാ കളക്ടറും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. തെഹി, പൗരി, ഡെറാഡൂൺ, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴ, മിന്നൽ, ഇടിമിന്നൽ

Continue Reading
രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആരോപണം; മാധ്യമങ്ങളെ കാണുമെന്ന് ഷാഫി പറമ്പിൽ
Kerala
0 min read
8.8k

രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആരോപണം; മാധ്യമങ്ങളെ കാണുമെന്ന് ഷാഫി പറമ്പിൽ

ഓഗസ്റ്റ്‌ 23, 2025
0

എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ വിഷയത്തിനുശേഷം ഷാഫി ഒളിച്ചോടി എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ. ഒളിച്ചോടിയിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കുകയായിരുന്നുവെന്നും. വടകരയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും ഷാഫി വ്യക്തമാക്കി. രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഷാഫിയേയും ഇടതുപക്ഷനേതാക്കളും ബിജെപിയും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫിയും വി.ഡി. സതീശനുമാണെന്നും സംഭവത്തിന്

Continue Reading
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു
Kerala
0 min read
8.1k

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു

ഓഗസ്റ്റ്‌ 23, 2025
0

കണ്ണൂർ കുറ്റിയാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ജിജേഷ് എന്ന യുവാവ് മരിച്ചു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ജിജേഷ് തീകൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിൻ്റെ ഭാര്യ പ്രവീണ (39) മരിച്ചത്. ബുധനാഴ്‌ചയായിരുന്നു ഇയാൾ പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയത്. അജീഷിൻ്റെ അച്ഛനും അമ്മയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്.

Continue Reading
ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍റെ വിമാനങ്ങൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ നീട്ടി
India
0 min read
8.4k

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍റെ വിമാനങ്ങൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ നീട്ടി

ഓഗസ്റ്റ്‌ 23, 2025
0

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍റെ വിമാനങ്ങൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ നീട്ടി. പാക്കിസ്ഥാനിൽ ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും പ്രവേശിക്കുന്നതിനുള്ള വിലക്ക് അവർ നീട്ടിയിരുന്നു. ഇതോടെയാണ് ഇന്ത്യയും വിലക്ക് നീട്ടിയത്. വ്യോമസേനയ്ക്ക് ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്ന് ഏപ്രിൽ 24 ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടി. ഇതിനെതുടർന്ന് പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും പ്രവേശനവിലക്ക് ഏർപ്പെടുത്തി. പിന്നീടുള്ള

Continue Reading
ബൈക്ക് മാറ്റുന്നതിനെ ചൊല്ലി തർക്കം,​ പൊലീസുകാരന് കുത്തേറ്റു
Kerala
0 min read
9.5k

ബൈക്ക് മാറ്റുന്നതിനെ ചൊല്ലി തർക്കം,​ പൊലീസുകാരന് കുത്തേറ്റു

ഓഗസ്റ്റ്‌ 23, 2025
0

ബൈക്ക് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പൊലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം കൊച്ചുള്ളൂരിൽ വലിയതുറ സ്റ്റേഷനിലെ സി.പി.ഒ ആയ മനു (38) വിനാണ് കുത്തേറ്റത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നെഞ്ചിൽ 2 കുത്തേറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയയാൾ രക്ഷപ്പെടുകയായിരുന്നു. പൊലീസിന് ആരാണ് കുത്തിയതെന്ന് വ്യക്തത വന്നിട്ടില്ല. പൊലീസ് സംഭവത്തിൽ അന്വേഷണം

Continue Reading