യുവാവിനെ തൂങ്ങിയ നിലയിലും യുവതിയെ മരിച്ചനിലയിലും കണ്ടെത്തി
ഇടുക്കി തൊടുപുഴയിലെ വീടിനുള്ളിൽ യുവാവിനെ തൂങ്ങിയ നിലയിലും യുവതിയെ മുറിയിൽ മരിച്ചനിലയിലും കണ്ടെത്തി. തർക്കത്തെത്തുടന്നു മീനാക്ഷിയെ കൊലപ്പെടുത്തിയ ശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതാകാമെന്നാണു നിഗമനം. ഇടുക്കി ഉടുമ്പന്നൂർ പാറേക്കവല മനയ്ക്കതണ്ടിൽ വാടകയ്ക്കു താമസിക്കുന്ന അടിമാലി കൊന്നത്തടി മണിയനാനിക്കൽ ശിവഘോഷ് (20), അടിമാലി പാറത്തോട് പൂതാളി ഇഞ്ചപ്ലാക്കൽ മീനാക്ഷി (20) എന്നിവരാണു മരിച്ചത്. ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയാണ്. മീനാക്ഷി വാഴക്കുളത്ത് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഎഡ് വിദ്യാർഥിയാണ്. ശിവഘോഷിൻ്റെ
മെസി നവംബറിൽ കേരളത്തിലെത്തും
മെസി നവംബറിൽ കേരളത്തിലെത്തും ലയണൽ മെസി ഉൾപ്പെടുന്ന അർജൻ്റീനയുടെ ഫുട്ബോൾ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ കേരളത്തിലെത്തും. ഇതുസംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ടീം കേരളത്തിൽ നവംബർ 10നും 18നും ഇടയിലായിരിക്കും സൗഹൃദമത്സരം കളിക്കുക. ഇക്കാര്യം മന്ത്രി വി.അബ്ദുറഹ്മാനും സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജൻ്റീന ഫുട്ബോൾ ടീം അറിയിച്ചു. മത്സരരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് റിപ്പോർട്ട്. മെസി മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് കേരളത്തിലേക്കെത്തുന്ന
പത്ത് വയസ്സുകാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 14കാരന്‍ പിടിയില്‍
ബാറ്റ് മോഷ്ടിക്കാന്‍ അടുത്ത വീട്ടിൽ കയറിയ 14കാരന്‍, പത്തു വയസ്സുകാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ കുകത്പള്ളിയിലെ സംഗീത് നഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 21 തവണ കുത്തേറ്റിട്ടുണ്ട്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് സഹസ്ര എന്ന പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.സംഭവം നടന്ന് നാലാം ദിവസമാണ് 14 വയസ്സുകാരന്‍ പിടിയിലായത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്
അദാനി ലോജിസ്റ്റിക്‌സ് പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
കേരള സർക്കാരിൻ്റെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായി കളമശ്ശേരിയിൽ ആരംഭിക്കുന്ന അദാനി ലോജിസ്റ്റിക്‌സ് പാർക്കിൻ്റെ നിർമാണോദ്ഘാടനം ഇന്നു രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുക്കും. 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ വരുന്നത്. 70 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന പദ്ധതിയാണിത്. 13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഏറ്റവും
അപകടങ്ങൾ തടയാൻ കൂടുതൽ ആകാശനടപ്പാതകൾ ആവശ്യം: ബെംഗളൂരു ട്രാഫിക് പോലീസ്
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ബെംഗളൂരുവിൽ ഇപ്പോഴുള്ളതിൻ്റെ ഇരട്ടി ആകാശനടപ്പാതകൾ ആവശ്യമാണെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. നഗരത്തിൽ നിലവിൽ 82 സ്കൈവാക്കുകൾ ഉണ്ട്. തിരക്കേറിയ ജംഗ്ഷനുകളിൽ 78 എണ്ണം കൂടി ആവശ്യപ്പെട്ട് ബിടിപി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)ക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് 768 കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ മരിച്ചു. അത്തരം അപകടങ്ങൾ തടയാൻ സ്കൈവാക്കുകൾ സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബല്ലാരി റോഡിലാണ്
പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞൻ ഡോ.സി.ജി.രാമചന്ദ്രൻനായർ അന്തരിച്ചു
പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ.സി.ജി. രാമചന്ദ്രൻനായർ (93) അന്തരിച്ചു. സംസ്ക്കാരം 10.30ന് തൈക്കാട് ശാന്തി കവാടത്തിൽ. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയർമാനായിരുന്നു. 1932ൽ ആലുവ കുറ്റിപ്പുഴയിലായിരുന്ന ജനനം. കേരള യൂണിവേഴ്‌സിറ്റി രസതന്ത്രവിഭാഗം തലവൻ, അൾജിയേഴ്സിൽ യൂണി. പ്രൊഫസർ, സയൻസ് ഫാക്കൽറ്റി ഡീൻ, യു.ജി.സി ഫെലോ എമരിറ്റസ്, വി.എസ്.എസ്.സി വിസിറ്റിംഗ് കൺസൾട്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജർമ്മനിയിലെ മാക് സ്പലാങ്ക് ഇൻസ്റ്റിറ്യൂട്ട് അവാർഡ്, സ്വദേശി ശാസ്ത്രപുരസ്ക്കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
ബാലഗോകുലം പഠന ശിബിരം നാളെ
സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ബാലഗോകുലം പഠന ശിബിരം നാളെ ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ വൈകുന്നേരം മൂന്നര മുതൽ നടക്കും. ബാംഗ്ലൂർ ബാലഗോകുലം മുൻ രക്ഷാധികാരി ഡോക്ടർ സുരേഷ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9880089498 (സുധീഷ് കൃഷ്ണൻ).
എസ്സെൻസ് ഗ്ലോബൽ സെമിനാർ ആഗസ്റ്റ് 24ന്
എസ്സെൻസ് ഗ്ലോബൽ ശാസ്ത്ര സ്വതന്ത്ര ചിന്താ സംഘടന പത്തനംതിട്ടയിൽ സെമിനാർ സംഘടിപ്പിക്കുന്നു. REASON – 25 എന്ന പേരിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിൽ ആഗസ്റ്റ് 24 ന് ഉച്ചക്ക് 1 മണി മുതൽ 6 മണി വരെ നടക്കുന്ന ഈ പരിപാടിയിൽ വൈവിധ്യം നിറഞ്ഞ നാലു സ്വതന്ത്ര ശാസ്ത്ര ചിന്താ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. 1. ട്രേഡിംഗും ചതിക്കുഴികളും(ജസ്റ്റിൻ രാജ്), 2. ഇവർ വിവാഹിതരാകുമ്പോൾ (Dr അനുപമ രാധാകൃഷ്ണൻ), 3. ലോക
നൂഫ് ആസിയക്ക് കേളി ബംഗളൂരുവിൻ്റെ ആദരം
50 ലക്ഷം രൂപയുടെ സ്കോളർഷിപ്പോടെ അശോക സർവകലാശാലയിൽ ഒന്നാമതായി പ്രവേശനം നേടിയ നൂഫ് ആസിയക്ക് കേളി ബംഗളൂരുവിൻ്റെ ആദരം. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ സാംസ്കാരികവേദിയായ കേളി ബംഗളൂരുവിൻ്റെ പ്രവർത്തകരാണ് മട്ടന്നൂർ പരിയാരത്തെ വീട്ടിലെത്തി വിദ്യാർത്ഥിനിയെ അനുമോദിച്ചത്. സെക്രട്ടറി ജാഷിർ, ട്രഷറർ റയീസ് വലിയപറമ്പ്, കമ്മിറ്റി അംഗങ്ങളായ നയാസ് പാലക്കാട്, അസീസ് ബംഗളുരു തുടങ്ങിയവർ പങ്കെടുത്തു.
സഹകരണ ഓണം വിപണി 26 മുതൽ
സബ്സിഡി നിരക്കിൽ 13 ഇന അവശ്യ സാധനങ്ങളുമായി കൺസ്യൂമർഫെഡിൻ്റെ സഹകരണ ഓണം വിപണി 26ന് ആരംഭിക്കും. സെപ്തംബർ നാലുവരെയാണ് ഓണം വിപണി. ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ, ത്രിവേണി സൂപ്പർമാർക്കറ്റുകൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, പിന്നാക്ക മേഖലയിൽ പ്രവർത്തിക്കുന്ന എസ്.സി-എസ്.ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവയിലൂടെ 1,800 പ്രത്യേക വിപണന കേന്ദ്രങ്ങളാണുള്ളത്. സബ്‌സിഡി, നോൺ സബ്സിഡി ഇനങ്ങളിലായി 300 കോടി രൂപയാണ് വിൽപ്പന ലക്ഷ്യം.