മോഹൻലാൽ-സത്യൻ അന്തിക്കാട് സിനിമ ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ
മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ഓണച്ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 28ന് ഹൃദയപൂർവം റിലീസ് ചെയ്യും. മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്- മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി തന്നെയാണ് ചിത്രത്തിൻ്റെ അവതരണം. പൂനെയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ
നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ബസ് അപകടത്തിൽപ്പെട്ട് 5 പേർ മരിച്ചു
നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ടൂർ ബസ് അപകടത്തിൽപ്പെട്ട് 5 പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. 52 യാത്രക്കാരുമായി നയാഗ്രയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ജെയിംസ്
ഗ്രാൻറ് ചെസ് ടൂർ; പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്
ഗ്രാൻറ് ചെസ് ടൂറിൻ്റെ ഭാഗമായ സിൻക്വിഫീൽഡ് ചെസ്സിൽ നാലാം റൗണ്ട് അവസാനിച്ചപ്പോൾ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തും ഗുകേഷ് മൂന്നാം സ്ഥാനത്തും. അമേരിക്കയുടെ ഫാബിയാനോ കരുവാന മൂന്ന് പോയിൻറുകളോടെ ഒന്നാം സ്ഥാനത്താണ്. ഉസ്ബെക്കിസ്ഥാൻ്റെ നോഡിർബെക് അബ്ദുസത്തൊറോവിനെ നാലാം റൗണ്ടിൽ തോൽപിച്ചതോടെയാണ് ഫാിയാനോ കരുവാന ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഗുകേഷിനെ തോൽപിക്കുകയും മറ്റ് മൂന്ന് കളികളിൽ സമനില പിടിക്കുകയും ചെയ്ത പ്രജ്ഞാനന്ദ മൂന്ന് പോയിൻറോടെ രണ്ടാം സ്ഥാനത്താണ്.
സിപിഐ നേതാവ് സുധാകര്‍ റെഡ്ഡി അന്തരിച്ചു
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എംപിയും സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സുരവരം സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. തെലങ്കാനയിലെ മഹബൂബ് നഗറില്‍ ജനിച്ച സുരവരം സുധാകര്‍ റെഡ്ഡി, വിദ്യാര്‍ഥി രാഷ്ട്രീയത്തിൽ നിന്നാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ആന്ധ്രായിലെ നല്‍ഗൊണ്ട മണ്ഡലത്തില്‍ നിന്ന് (1998-ലും 2004-ലും) അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹത്തിൻ്റെ നിര്യാണത്തില്‍
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ്; ബാംഗ്ലൂരിലെ മത്സരങ്ങൾ മാറ്റി
2025ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ പുതുക്കിയ ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അഞ്ച് വേദികളിൽ ഒന്നായിരുന്ന ബെംഗളൂരുവിന് പകരം നവി മുംബൈ ഉൾപ്പെടുത്തി. 11 പേരുടെ മരണത്തിന് കാരണമായ ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗുരുതരമായ സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം ഇനി ഏകദിന ലോകകപ്പിലെ അഞ്ച് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. അതിൽ മൂന്ന് ലീഗ്
ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണ ഒരുലക്ഷം രൂപ ബോണസ്
ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണ 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞവർഷം ബോണസ് 95,000 രൂപയായിരുന്നു. ഹെഡ്‌ക്വാർട്ടേഴ്‌സിലും കടകളിലുമുള്ള എംപ്ലോയ്മെന്‍റ് സ്‌റ്റാഫിനും ക്ലീനിങ് സ്‌റ്റാഫിനും 6,000 രൂപ ബോണസ് നൽകും. ഇത് കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. വെയർഹൗസുകളിലെയും ഹെഡ് ഓഫീസിലെയും സുരക്ഷാ ജീവനക്കാർക്കു 12,500 രൂപയാണ് ബോണസ്.
ചൈനയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണ് അപകടം; മരണസംഖ്യ 12 ആയി
വടക്കുപടിഞ്ഞാറൻ ചൈനയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ12 ആയി ഉയർന്നു. 4 പേരെ അപകടത്തെത്തുടർന്ന് കാണാതായതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്‌ചയോടെ യെല്ലോ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ നടുഭാഗമാണ് തകർന്നു വീണത്. സ്റ്റീല്‍ കേബിളിനുണ്ടായ തകരാര്‍ മൂലം പാലത്തിന്‍റെ ഒരുഭാഗം തകര്‍ന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു.
ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; മരണസംഖ്യ 287 ആയി
കനത്ത മഴ മൂലമുണ്ടായ അപകടത്തിൽ ഹിമാചൽപ്രദേശിൽ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയർന്നു. ഇതിൽ 149 മരണങ്ങൾ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോൾ 138 ജീവനുകൾ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്. ജൂൺ 20 മുതൽ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകൾ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയാണ് പുറത്തുവിട്ടത്. കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മിന്നൽപ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം തുടങ്ങിയവ റിപ്പോർട്ട് ചെയ്തിരുന്നു. ഹിമാചൽപ്രദേശിൽ കനത്തമഴ മൂലം ജനജീവിതം താറുമാറായി. 24
ആഗോള അയ്യപ്പ സംഗമത്തിൽ എം.കെ. സ്റ്റാലിൻ പങ്കെടുക്കും?
ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ. മുഖ്യാതിഥിയായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20ന് പമ്പാ തീരത്ത് നടക്കുന്ന അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ സംഗമത്തിൽ പങ്കെടുക്കും.
പാർലമെൻ്റിൽ സുരക്ഷാവീഴ്‌ച; മതിൽ ചാടി അകത്ത് പ്രവേശിച്ച യുവാവ് പിടിയിൽ
പാർലമെൻറിന്‍റെ മതിൽ ചാടിക്കടന്ന് പാർലമെൻ്റിനകത്ത് പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. യുവാവ് മരത്തിൽ കയറി മതിൽ ചാടിക്കടന്ന് പാർലമെൻ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഗരുഡ ഗേറ്റിലെത്തിയപ്പോൾ ഇയാളെ പിടികൂടിയെന്നാണ് വിവരം. ഇയാൾ റെയിൽ ഭവന്‍റെ ഭാഗത്തു നിന്നാണ് മതിൽ ചാടിക്കടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ് ഇയാൾ. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്‌പദമായ വസ്‌തുക്കളോ ഇല്ലായിരുന്നെന്ന്