തെരുവുനായകളെ ഷെല്‍ട്ടറുകളില്‍ അടയ്ക്കാനുള്ള ഉത്തരവിന് സ്റ്റേ; ദേശീയ നയം വേണമെന്ന് സുപ്രീംകോടതി
ഡല്‍ഹിയിലെ മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി കോടതി സ്‌റ്റേ ചെയ്തു. തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് തിരുത്തി മൂന്നംഗ ബെഞ്ച്. തെരുവുനായകള്‍ക്ക് വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പും നടത്തി പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടണം. അക്രമകാരികളും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതുമായ നായകളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ചത് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ
നെഹ്റു ട്രോഫി ജലമേള ഓഗസ്റ്റ് 30ന്
ഈ മാസം 30ന് പുന്നമടക്കായലിൽ നടക്കുന്ന 71മത് നെഹ്റു ട്രോഫി ജലമേളയിൽ 71 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കം നിരവധി വിശിഷ്ടാതിഥികൾ മത്സരം കാണാൻ പുന്നമടക്കായലിൽ എത്തും. 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെയാണ് കായലോളത്തിൽ ആവേശത്തുഴയെറിഞ്ഞ് മത്സരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിജയികളായ മേപ്പാടം ചുണ്ടനും കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ വില്ലേജ് ബോട്ട് ക്ലബ് വീയപുരം ചുണ്ടനും കപ്പടിക്കാൻ മുമ്പിലുണ്ട്.
സർക്കാർ ഫണ്ട് ദുരുപയോഗം; ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ
സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇദ്ദേഹം മൊഴിയെടുക്കുന്നതിൻ്റെ ഭാഗമായി ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി) ആസ്ഥാനത്ത് എത്തിയിരുന്നു. വിക്രമസിംഗെയെ ഇവിടെ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോകാൻ 2023 സെപ്തംബറിൽ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നാണ് വിക്രമസിംഗെയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വിക്രമസിംഗെ യുഎസിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിന് ശേഷമാണ്
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പുനഃപരിശോധനയ്ക്ക് ആധാർ കാർഡ് സമർപ്പിക്കാം: സുപ്രീംകോടതി
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാർ കാർഡ് സമർപ്പിക്കാമെന്ന് സുപ്രീംകോടതി. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്നും ഫോമുകൾ ഇതിനായി നേരിട്ട് നൽകേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള പതിനൊന്ന് രേഖകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ ആധാർ കാർഡോ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പാർട്ടികൾ സഹായിക്കണമെന്നും സുപ്രീംകോടതി
നിമിഷപ്രിയ വധക്കേസ്; അടുത്ത 3 ദിവസത്തേക്ക് മാധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്ത 3 ദിവസത്തേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ എ പോളാണ് ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പിലാക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കെ എ പോൾ കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് കോടതിയെ സമീപിച്ചതെന്നാണ് കെ എ പോൾ വ്യക്തമാക്കുന്നത്. 3 ആവശ്യങ്ങളാണ് ഹർജിയിൽ പറയുന്നത്. 3
കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് ഗീതം ആലപിച്ച് ഡി കെ ശിവകുമാര്‍
കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് ഗീതം ആലപിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഡി കെ ശിവകുമാര്‍ ആര്‍എസ്എസ് ഗീതം ആലപിക്കുന്നതും ബിജെപി എംഎല്‍എമാര്‍ പ്രോത്സാഹിപ്പിക്കുന്നതുമായ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍എസ്എസിനെ പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആര്‍സിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഡി കെ ശിവകുമാര്‍ ഒരു ആര്‍എസ്എസ് ഗീതം
ഓണത്തിന് കുടിശ്ശികയടക്കം 2 മാസത്തെ പെന്‍ഷന്‍ ഒരുമിച്ച്
സര്‍ക്കാരിന്‍റെ ഓണ സമ്മാനമായി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2 ഗഡു ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ലഭിക്കും. 1679 കോടി ഇതിനായി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഓണത്തിന് 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് അനുവദിച്ചത്. ഗുണഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ ഇത് ലഭിച്ചു തുടങ്ങും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര
പാലക്കാട് എംഎൽഎ സ്ഥാനം രാഹുൽ രാജിവയ്ക്കണം: മന്ത്രി വി ശിവൻകുട്ടി
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ എംഎൽഎ സ്ഥാനം കൂടി രാജിവയ്ക്കണമെന്നതാണ് മാന്യമായ സമീപനമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഇവരൊക്കെ ഷാഫി പറമ്പിലിന്‍റെ സ്‌കൂളിൽ പഠിച്ചവരാണ്. വിഷയത്തിൽ പ്രതികരിക്കാതെ ഷാഫി ഒരക്ഷരം മിണ്ടാതെ പോയി. ഷാഫിയുടെ സ്‌കൂളിൽ പഠിച്ചതുകൊണ്ടാണ് ഒന്നും മിണ്ടാത്തത്. ഷാഫിയാണ് ഹെഡ്‌മാസ്റ്റർ. ഹെഡ്‌മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു. ധിക്കാരത്തിനും അഹങ്കാരത്തിനും
അമീബിക് മസ്‌തിഷ്‌ക ജ്വരം; ഒരാൾക്ക് കൂടി സ്ഥിരീകരിച്ചു
ഒരാൾക്ക് കൂടി സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47കാരൻ കഴിഞ്ഞ 20 ദിവസമായി പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വ്യാഴാഴ്‌ച നടത്തിയ സ്രവ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.ഒരു മാസം മുമ്പ് ഇയാൾ കണ്ണൂരിൽ ജോലി ചെയ്‌തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാർഡുകളിൽ ക്ലോറിനേഷൻ നടത്തി.
58കാരനെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ പോലിസ് കസ്റ്റഡിയില്‍
58കാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറ നല്ലേപ്പിള്ളിയിൽ വാളറ തോട്ടത്തുക്കളം സി രാമന്‍കുട്ടിയാണ് (58) മരിച്ചത്. മകന്‍ ആദര്‍ശിനെയാണ് (26) കസ്റ്റഡയിലെടുത്തത്. രാമന്‍കുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദര്‍ശ് ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സമീപവാസികളെ അറിയിച്ചത്. ഇയാളെ സമീപവാസിയുടെ സഹായത്തോടെ വീട്ടിലെ കട്ടിലില്‍ കൊണ്ടുകിടത്തി. തുടര്‍ന്ന്, അച്ഛന്‍ മരിച്ചതായി ആദര്‍ശ് ബന്ധുക്കളെ വിളിച്ചറിയിച്ചു. മൃതദേഹം കണ്ടവരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച 10