ഒരാൾക്ക് കൂടി സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47കാരൻ കഴിഞ്ഞ 20 ദിവസമായി പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വ്യാഴാഴ്‌ച നടത്തിയ സ്രവ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഒരു മാസം മുമ്പ് ഇയാൾ കണ്ണൂരിൽ ജോലി ചെയ്‌തിരുന്നു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാർഡുകളിൽ ക്ലോറിനേഷൻ നടത്തി.

Related Posts