കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്. അത്തോളി കുനിയിൽ കടവ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ വൈകിട്ട് അഞ്ചിനാണ് ഖബറടക്കം. സി.എച്ച്.കണാരൻ സ്മാരക മന്ദിരത്തിൽ രാവിലെ എട്ട് മുതൽ പത്ത് വരെ പൊതുദർശനത്തിന് വെക്കും. അതിന് ശേഷം 11 മുതൽ ഒരു മണി വരെ കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ചക്കുശേഷം തലക്കുളത്തുരിലും പൊതുദർശനു വെക്കും. തുടർന്ന് തലക്കുളത്തുരിലെ വീട്ടിലേക്ക് കൊണ്ടുപോകും. കാൻസർ രോഗത്തെ തുടർന്ന് ശനിയാഴ്‌ച രാതി ഒമ്പതോടെയാണ് കാനത്തിൽ ജമീല അന്തരിച്ചത്

Related Posts