ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് കഴിഞ്ഞ ദിവസം കടുവ സെൻസസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഉൾവനത്തിലേക്ക് പോയ മൂവർ സംഘത്തെ കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവറായിരുന്നു. ഇവരെ കാണാതെ വന്നതോടെ വലിയ ആശങ്ക ഉയർന്നിരുന്നു.

ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരുമായി സംഘം അടുത്ത ഷെൽട്ടർ ക്യാമ്പിലേക്ക് പോയി. വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം എന്നാണ് വിവരം. മൊബൈൽ ഫോണിൽ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാൽ ഈ ഫോൺ ഓഫ് ആവുകയും വാക്കിടോക്കി പ്രവർത്തിക്കാതെയും വന്നതോടെ എല്ലാവരും ആശങ്കയിലായിരുന്നു.

Related Posts