യുദ്ധം അവസാനിപ്പിക്കണം; ചർച്ചകൾ നടത്താൻ നിർദേശം നൽകി നെതന്യാഹു
യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഉത്തരവ് നൽകിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലിന് സ്വീകാര്യമായ വ്യവസ്ഥകളോടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇസ്രായേൽ ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ നിലപാട്. കാബിനറ്റ് മന്ത്രിമാർ, പ്രതിരോധ മേധാവി എന്നിവരുമായി ഗസ്സയിലെ പൂർണ അധിനിവേശം സംബന്ധിച്ച് നെതന്യാഹു ചർച്ച നടത്തി. ഇസ്രായേൽ ഒരു നിർണായക ഘട്ടത്തിലാണെന്നും നെതന്യാഹു പറഞ്ഞു. പോസിറ്റീവായി ഹമാസ് ചർച്ചകളോട് പ്രതികരിച്ച
രാഹുലിനെതിരെ തത്‌ക്കാലം കേസില്ല; മാധ്യമ വാർത്തയുടെ പേരിൽ കേസെടുക്കേണ്ടെന്ന് പോലീസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗർഭച്ഛിദ്രത്തിന് യുവതിയെ നിർബന്ധിച്ചെന്ന പരാതിയിൽ തിടുക്കത്തിൽ കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ പൊലീസ്. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയത്. പരാതിക്കാരന് തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. കോടതിയിൽ ഇത് തിരിച്ചടിയാകും. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനിലും എറണാകുളം സെൻട്രൽ പൊലീസിലും ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ
സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട: മന്ത്രി വി ശിവന്‍കുട്ടി
ആഘോഷ ദിവസങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു. ക്രിസ്തുമസ്, ഓണം, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പുതിയ കെഎസ്ആർടിസി ബസുകൾ സെപ്റ്റംബർ 1 മുതൽ നിരത്തിലിറങ്ങും: മന്ത്രി കെ.ബി. ഗണേഷ്‌കുമാർ
കെഎ സ്ആർടിസി പുതുതായി വാങ്ങിയ ബസുകൾ യാത്രക്കാർക്കായി സെപ്റ്റംബർ 1 മുതൽ ഓടിത്തുടങ്ങുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കു കയായിരുന്നു ഗതാഗത മന്ത്രി. ബസുകൾ വാങ്ങുന്നത് 130 കോടി രൂപക്കാണ്. ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എയർകണ്ടീഷണൻ ബസുകളായിരിക്കും ഓണക്കാലത്ത് സർവീസിനായി ഉപയോഗിക്കുക. ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഓണക്കാലത്തെ ഈ സ്പെഷ്യൽ
ഫ്രഞ്ച് പ്രസിഡണ്ടുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാനും ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ധാരണയായി. യുക്രൈൻ വിഷയവും ഇരുവരും സംസാരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പരിഹാരം, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, ആഗോള സമാധാനം തുടങ്ങിയവയും ചർച്ചയായി. സമാധാനപരമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകിയാണ് മോദി സംഭാഷണത്തിൽ ഇടപെട്ടത്.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ: നാല് നേതാക്കൾക്ക് സാദ്ധ്യത
രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെ ഒഴിവുവന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് നാല് നേതാക്കളെ പരിഗണിക്കാൻ സാദ്ധ്യത. സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻവർക്കി, ദേശീയ സെക്രട്ടറി ബിനുചുള്ളിയിൽ, കെഎസ് യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.ജെ.ജനീഷ് എന്നിവർക്കാണ് മുൻഗണന. രണ്ട് വർഷം മുമ്പ് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച അബിൻവർക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് രാഹുലിനെതിരെ വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് വോട്ടിംഗിൽ കൃത്രിമം കാട്ടിയെന്ന ആരോപണം
മഹാരാഷ്ട്രയിൽ വാതക ചോർച്ചയെ തുടർന്ന് നാലു തൊഴിലാളികൾ മരിച്ചു
മഹാരാഷ്ട്ര പാൽഘറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് നാലു തൊഴിലാളികൾ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. കമ്പനിയിൽ നിന്ന് ചോർന്ന നൈട്രജൻ വാതകം ശ്വസിച്ചാണ് തൊഴിലാളികൾ മരിച്ചത്. ഉച്ചയ്ക്ക് 2.30നും 3നും ഇടയിൽ കമ്പനിയുടെ ഒരു യൂണിറ്റിലാണ് നൈട്രജൻ വാതകം ചോർന്നത്. മുംബൈയിൽ നിന്ന് 130 കിലോമീറ്റർ അകലെ ബോയ്സോർ വ്യാവസായിക മേഖലയിലെ മെഡ്ലി ഫാർമയിലാണ് അപകടം ഉണ്ടായത്. തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല്
എഐകെഎംസിസിയുടെ ഹൃദ്രോഗ നിർണ്ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസും
എ ഐ കെ എം സി സി ബംഗളൂരു സെൻട്രൽ കമ്മിറ്റി സമൂഹ വിവാഹം സീസൺ 8നോട് അനുബന്ധിച്ച് ആഗസ്റ്റ് 26ന് ഹൃദ്രോഗ നിർണയ ക്യാമ്പും ബോധവത്ക്കരണക്ലാസും സംഘടിപ്പിക്കും. ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9മണിക്ക് ക്യാമ്പ് ആരംഭിക്കും. ഗൂഗിൾ ഫോം വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേരാണ് ക്യാമ്പിൽ പങ്കെടുക്കുക. വൈകുന്നേരം 6 മണിക്ക് പ്രശസ്ത കാർഡിയോളജിസ്റ് ഡോ.മുഹമ്മദ് മുസ്‌തഫ ബോധവത്ക്കരണ
ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും
സെപ്റ്റംബറിൽ യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്ഥാൻ പോരാട്ടം ഉറപ്പായി. പാകിസ്ഥാനെതിരെ കളിക്കാൻ കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ടീമിന് അനുമതി നൽകി. മറ്റ് രാജ്യങ്ങൾ കൂടി പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര വേണ്ടെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചു. സെപ്തംബർ 14ന് ദുബായിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം. കഴിഞ്ഞ മാസം നടന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെതിരായ
ബാംഗ്ലൂർ വാര്യർ സമാജം ഓണാഘോഷം സെപ്റ്റംബർ 21ന്
ബാംഗ്ളൂർ വാര്യർ സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം വർണ്ണം-2025, സെപ്‌തംബർ 21നു കഗ്ഗദാസപുരയിലുള്ള വി.കെ.സ്പോർട്‌സ് ക്ലബിൽ വച്ച് രാവിലെ 9.00 മുതൽ ആഘോഷിക്കും. എയർ വൈസ് മാർഷൽ ആയി ഉദ്യോഗത്തിൽ നിന്നും വിരമിച്ച സുരേഷ് കുമാർ വി.എം ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സമാജം കുടുംബാംഗങ്ങൾ ഒരുക്കുന്ന പൂക്കളവും മറ്റു കലാപരിപാടികൾക്കുമൊപ്പം വ്യവസായ പ്രമുഖനും മിമിക്രി രംഗത്ത് ഒട്ടേറെ വേദിയിലും ദൃശ്യ മാധ്യമങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനുമായ രവികുമാർ വാരിയർ ഒരുക്കുന്ന ശബ്ദ