സമന്വയയുടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബർ 14ന്
Association News
1 min read
9.1k

സമന്വയയുടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം സെപ്റ്റംബർ 14ന്

ഓഗസ്റ്റ്‌ 21, 2025
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14ന് ഞായറാഴ്‌ച സംഘടിപ്പിക്കും. രഥം, വിവിധ കൃഷ്ണ ഗോപിക വേഷങ്ങൾ, നൃത്തരൂപങ്ങൾ, ഉറിയടി, പ്ലോട്ടുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9916738158.

Continue Reading
‘ഹു കെയേർസ്’ എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല: മന്ത്രി ആർ. ബിന്ദു
Kerala
1 min read
8.0k

‘ഹു കെയേർസ്’ എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല: മന്ത്രി ആർ. ബിന്ദു

ഓഗസ്റ്റ്‌ 21, 2025
0

യുവനേതാവിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. യുവനേതാക്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിതെന്നും ‘ഹൂ കെയേർസ്’ മനോഭാവമുള്ളവരോട് ധാർമികതയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും മന്ത്രി പറഞ്ഞു. ഓരോ ആളുകൾക്കും ധാർമികതയെ കുറിച്ച് ഉള്ള സങ്കല്‌പം ആപേക്ഷികമാണ്. ഇതൊക്കെ അദ്ദേഹത്തിന് തോന്നണം. അത് തെറ്റാണെന്ന് തോന്നാത്ത നിലയിൽ എന്താണ് പറയുക. പെൺകുട്ടി പറഞ്ഞത് പോലെ ‘ഹു കെയേർസ്’ എന്ന മനോഭാ വമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും

Continue Reading
2026-ൽ TVK ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്
India
0 min read
9.2k

2026-ൽ TVK ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്

ഓഗസ്റ്റ്‌ 21, 2025
0

2026 ൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ നടന്‍ വിജയിന്‍റെ തമിഴക വെട്രി കഴകം (ടിവികെ). ബിജെപിയുമായോ ഡിഎംകെയുമായോ സഖ്യത്തിനില്ലെന്നും തനിച്ച് മത്സരിക്കുമെന്നും മധുരയില്‍ നടന്ന പാര്‍ട്ടിയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിച്ചു. പ്രത്യയശാസ്ത്രപരമായ ടിവികെയുടെ ഒരേയൊരു ശത്രു ബിജെപിയാണെന്നും ഏക രാഷ്ട്രീയ ശത്രു ഡിഎംകെയാണെന്നും വിജയ് പറഞ്ഞു. ഞാനൊരു സിംഹമാണ്. ഞാന്‍ എന്‍റെ തട്ടകം അടയാളപ്പെടുത്തുകയാണ്. ഇവിടെ ആധിപത്യം സ്ഥാപിക്കാന്‍ വന്ന, തടയാന്‍ കഴിയാത്ത ശക്തിയാണ് ടിവികെ

Continue Reading
Kerala
0 min read
9.8k

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

ഓഗസ്റ്റ്‌ 21, 2025
0

പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മന്ത്രി കെ. രാജൻ, വാഴൂർ സോമൻ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റവന്യൂ പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അദ്ദേഹം ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് നിയമസഭയിലെത്തിയത്. 1835 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ്

Continue Reading
നടിയുടെ ആരോപണം എന്നെക്കുറിച്ചാണെന്ന് വിശ്വസിക്കുന്നില്ല; രാഹുൽ മാങ്കൂട്ടത്തില്‍
Kerala
1 min read
9.3k

നടിയുടെ ആരോപണം എന്നെക്കുറിച്ചാണെന്ന് വിശ്വസിക്കുന്നില്ല; രാഹുൽ മാങ്കൂട്ടത്തില്‍

ഓഗസ്റ്റ്‌ 21, 2025
0

പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരോപണങ്ങളില്‍ ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതി വന്നാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കും എന്നും രാഹുല്‍ പറഞ്ഞു. ആരോപണത്തില്‍ ഹൂ കെയേര്‍സ് പ്രതികരണത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ്, എഐസിസി ജനറല്‍ സെക്രട്ടറി, കെപിസിസി പ്രസിഡന്‍റ്, ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

Continue Reading
രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനം: കെ.കെ. ശൈലജ
Kerala
0 min read
9.3k

രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനം: കെ.കെ. ശൈലജ

ഓഗസ്റ്റ്‌ 21, 2025
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ രൂക്ഷ വിമർശനവുമായി സി പിഎം നേതാവ് കെ.കെ. ശൈലജ. രാഹുൽ മാങ്കൂട്ടത്തിനെതിരായ ഗുരുതര ആരോപണങ്ങൾ കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ല. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുൾപ്പെടെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്‌ത ഈ വ്യക്തിക്കെതിരേ ശക്തമായ നിയ മനടപടികൾ ഉണ്ടാവണമെന്നും ശൈലജ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Continue Reading
മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
Kerala
0 min read
8.9k

മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

ഓഗസ്റ്റ്‌ 21, 2025
0

മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്‍റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. ആനശല്യം ഉള്ളതിനാൽ പ്രദേശത്ത് വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയോടിച്ച ആന കല്യാണിയെ ആക്രമിച്ചതാകാം എന്നാണ് കരുതുന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
Kerala
0 min read
9.1k

അമീബിക് മസ്‌തിഷ്‌ക ജ്വരം; അനയയുടെ സഹോദരന് രോഗം സ്ഥിരീകരിച്ചു

ഓഗസ്റ്റ്‌ 21, 2025
0

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ 9 വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. 7 വയസുകാരന് ഇന്നത്തെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയും വീടിന് സമീപത്തെ കുളത്തിൽ നിന്ന് കുളിച്ചിരുന്നു. താമരശേരി ആനപ്പാറയിൽ സനൂപിന്‍റെ മകൾ അനയ ആണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. മൂന്നാഴ്ച മുൻപ് മരിച്ച അനയയും സഹോദരങ്ങളും വീടിന് സമീപത്തെ

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
Kerala
0 min read
9.2k

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

ഓഗസ്റ്റ്‌ 21, 2025
0

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. രാഹുൽ മാങ്കൂട്ടത്തിലിനെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു. പിന്നാലെയാണ് രാജി. രാഹുലിന് പകരം കെ എം അഭിജിത്തിന് സംസ്ഥാന അധ്യക്ഷന്‍റെ താത്കാലിക ചുമതല നല്‍കുമെന്നാണ് സൂചന. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ 6

Continue Reading
പ്രണയാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Karnataka
0 min read
8.8k

പ്രണയാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഓഗസ്റ്റ്‌ 21, 2025
0

കർണാടകയിലെ ഹാസൻ ജില്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ച സഹപ്രവർത്തകയെ കൊലപ്പെടുത്തി. 32 കാരിയായ ശ്വേതയാണ് കൊല്ലപ്പെട്ടത്. കാർ ചന്ദനഹള്ളി തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ സഹപ്രവർത്തകനായ രവിയെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജോലിസ്ഥലത്തു വച്ചാണ് വർഷങ്ങൾക്ക് മുൻപ് വിവാഹിതനായ രവിയും ശ്വേതയും പരിചയപ്പെടുന്നത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞിരുന്ന ശ്വേത മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ശ്വേതയോട് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രണയാഭ്യർഥന

Continue Reading