‘പരാതിക്കാരി മകളെ പോലെയാണ്, എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും’: വി ഡി സതീശൻ
യുവനടിയുടെ ആരോപണങ്ങളിൽ കോൺഗ്രസ് ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മകളെ പോലെ കാണുന്ന കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ. ‘ ഗുരുതരമായ ആരോപണങ്ങൾ വന്നാൽ പാർട്ടിക്ക് അകത്തുള്ള ഏത് നേതാവിനെതിരെയും അതിൽ ഗൗരവപരമായി അന്വേഷണം നടത്തും. മുഖം നോക്കാതെ നടപടിയെടുക്കും. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. യുവനടിയെ
ചങ്ങനാശ്ശേരിയില്‍ കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
കെഎസ്‌യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ചങ്ങനാശ്ശേരിയില്‍ സംഘര്‍ഷം. ഇന്നലെ വൈകുന്നേരം ചങ്ങനാശ്ശേരി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്‍പിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. എസ് ബി കോളേജ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം. ഇത്തവണ എസ് ബി കോളേജില്‍ ഭിന്നതയെ തുടര്‍ന്ന് കെഎസ്‌യു രണ്ടായാണ് മത്സരിച്ചത്. കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നൈസാം ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചു. എസ് ബി കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരും, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഡെന്നിസ്
മംഗളൂരു ആൾക്കൂട്ട കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെ (38) മംഗളുരുവിൻ്റെ പ്രാന്തപ്രദേശത്തുള്ള കുടുപ്പിൽ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾ സമർപ്പിച്ച ജാമ്യാ പേക്ഷ കർണാടക ഹൈക്കോടതി ബുധനാഴ്‌ച തള്ളി. സായിദീപ് (29), ധനുഷ് (31), അനിൽ കുമാർ (31), അനിൽ കുമാർ (28), യതിരാജ് (27), മനീഷ് ഷെട്ടി (21), വിവിയൻ അൽവാരെസ് (41), ശ്രീദത്ത (32), പ്രദീപ് (36), കിഷോർ കുമാർ (37) ജാമ്യം തേടി എന്നിവരാണ്
ആരോപണങ്ങൾ ഗുരുതരം; പേര് സഹിതം വെളിപ്പെടുത്തണം: ഡോ. ജിൻ്റൊ ജോൺ
യുവ നടി യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിൻ്റൊ ജോൺ. ‘നടി പറയുന്ന യുവനേതാവ് തുറന്നുകാട്ടപ്പെടണം. വേട്ടക്കാരൻ ആരായാലും എക്സ്പോസ് ചെയ്യപ്പെടണം എന്ന് ആ പെൺകുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ആരെയാണ് ഉദ്ദേശിക്കുന്നത് പേര് സഹിതം വെളിപ്പെടുത്തണം’ എന്നും ജിൻ്റൊ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്ന വ്യക്തി പേര് പറയാൻ മുതിരാത്ത സമയത്തോളം ഒരുപാട് നല്ല ചെറുപ്പക്കാർ ആക്ഷേപത്തിന്‍റെ,
രാഹുൽ മാങ്കൂട്ടത്തിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റും. ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹത്തിൽ നിന്ന് രാജി വാങ്ങാൻ നിർദേശം നൽകി. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും. എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടിയിരുന്നു. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു. രാഹുലിനെതിരെ എഐസിസിക്ക് ആരോപണങ്ങൾ പുറത്ത് വരും മുൻപേ പരാതികൾ കിട്ടിയിരുന്നതായാണ്
പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജി എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. ക്യാൻസർ രോ ഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ് ഇദ്ദേഹം. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ഇൻ്റർനാഷണൽ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്‌ജിയാണ് ഫ്രാങ്ക് കാപ്രിയോ. ഫ്രാങ്ക് കാപ്രിയോയുടെ കോടതി വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം പേജിൽ
സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് കൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്‍റെ ഭാര്യ പ്രവീണയാണ് (39) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയത്. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ്, പ്രവീണ താമസിക്കുന്ന വീട്ടിലെത്തി തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. അജീഷിന്‍റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും
എയർപോർട്ട് റോഡിലെ സർവീസ് റോഡുകളുടെ നിർമ്മാണംഒക്ടോബറോടെ പൂർത്തിയാകും: എൻഎച്ച്എഐ
എയർപോർട്ട് റോഡിൽ (എൻഎച്ച് 44) നടന്നുകൊണ്ടിരിക്കുന്ന സർവീസ് റോഡുകളുടെ നിർമ്മാണം ഒക്ടോബറോടെ പൂർത്തിയാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അറിയിച്ചു. ഹെബ്ബാളിലെ എസ്റ്റീംമാളിന് എതിർവശത്ത് ഒരു കിലോമീറ്റർ നീളുന്ന സർവീസ് റോഡ്, ജക്കൂറിൽ 1.1 കിലോമീറ്റർ നീളമുള്ള മറ്റൊരു ഭാഗം എന്നിവ നിർമ്മാണത്തിലാണ്. രണ്ട് സ്ഥലങ്ങളിലും ടാർ ചെയ്ത ഷോൾഡറുകൾ ഉള്ള രണ്ട് വരികൾ റോഡിലുണ്ടാകും. രണ്ട് റോഡുകൾക്കും ഏകദേശം 10 മീറ്റർ വീതിയും 2.5 മീറ്റർ
നമ്മ മെട്രോയുടെ യെല്ലോ ലൈൻ അത്തിബെലെ വരെ നീട്ടുന്നത് പരിഗണിക്കും: ഡി.കെ. ശിവകുമാർ
നമ്മ മെട്രോയുടെ യെല്ലോ ലൈൻ അത്തിബെലെ വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കുമെന്ന് ബെംഗളൂരു നഗര വികസന വകുപ്പ് കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ കോൺഗ്രസ് അംഗം ബി. ശിവണ്ണയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈൻ അത്തിബെലെ വരെ നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഇത് ആർ.വി. റോഡിനെ ബൊമ്മനഹള്ളിയുമായി ബന്ധിപ്പിക്കുന്നു. ചൊവ്വാഴ്ച ബന്ധപ്പെട്ട
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; അയൽവാസിയായ റിട്ട. പോലീസുകാരൻ്റെ മകളടക്കം കസ്റ്റഡിയിൽ
കൊച്ചി പറവൂരിൽ ആശ ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിൻ്റെ മകൾ ദീപയെ പോലീസ് കസ്റ്റഡിൽ. പ്രദീപിനും ഭാര്യ ബിന്ദുവിനുമൊപ്പം ആശയുടെ വീട്ടിൽ ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിൻ്റെ നീക്കം. ദീപയെ കലൂരിൽ നിന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്. കോട്ടുവള്ളി സൗത്ത് റേഷൻകടയ്ക്കു സമീപം പുളിക്കത്തറ വീട്ടിൽ ആശാ ബെന്നി(41) പണം കടം നൽകിയവരിൽ നിന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്നാണ് ആത്മഹത്യ