മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫിനെ (38) മംഗളുരുവിൻ്റെ പ്രാന്തപ്രദേശത്തുള്ള കുടുപ്പിൽ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾ സമർപ്പിച്ച ജാമ്യാ പേക്ഷ കർണാടക ഹൈക്കോടതി ബുധനാഴ്‌ച തള്ളി.

സായിദീപ് (29), ധനുഷ് (31), അനിൽ കുമാർ (31), അനിൽ കുമാർ (28), യതിരാജ് (27), മനീഷ് ഷെട്ടി (21), വിവിയൻ അൽവാരെസ് (41), ശ്രീദത്ത (32), പ്രദീപ് (36), കിഷോർ കുമാർ (37) ജാമ്യം തേടി എന്നിവരാണ് സമീപിച്ചത്.

വിചാരണ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഹർജികൾ പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് നവാസ് നിരീക്ഷിച്ചു. മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പ്രതികൾക്ക് ജാമ്യാപേക്ഷ വിചാരണ കോടതിയിൽ സമർപ്പിക്കാൻ ജഡ്‌ജി നിർദേശിച്ചു. ഈ നിരീക്ഷണത്തോടെയാണ് ഹർജികൾ തള്ളിയത്.

Related Posts