ഒന്നര പതിറ്റാണ്ടിലേറെയായി നിംഹാൻസിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് സഹായഹസ്തവുമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയെ (എസ്ടിസിഎച്ച്) ആദരിച്ചു. ലോക മാനസികാരോഗ്യ ദിനാഘോഷത്തോടനുബന്ധിച്ച് നിംഹാൻസിലെ സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗമാണ് സംഘടനയുടെ സേവനങ്ങളെ അംഗീകരിച്ച് ആദരം നൽകിയത്.

ചികിത്സയ്ക്കായി നാട്ടിൽനിന്നെത്തി ഭാഷയും സ്ഥലവും പരിചയമില്ലാതെ ബുദ്ധിമുട്ടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായമെത്തിക്കുന്നതിൽ എസ്ടിസിഎച്ച് വളന്റിയർമാർ സജീവമാണ്. രക്തം ലഭ്യമാക്കുക, പാവപ്പെട്ട രോഗികൾക്ക് മരുന്നുകൾ എത്തിക്കുക, ഡോക്ടറെ കാണാൻ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് സംഘടന നൽകുന്നത്. എഐകെഎംസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്ടിസിഎച്ച് സമൂഹവിവാഹം ഉൾപ്പെടെ നിരവധി സാമൂഹിക സേവനങ്ങളും വർഷങ്ങളായി നടത്തിവരുന്നു.

നിംഹാൻസിൽ നടന്ന ചടങ്ങിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് വിഭാഗത്തിലെ പ്രഫ. എൻ. ജനാർദന, പ്രഫ. ആർ.ഡി. പാണ്ഡ്യൻ എന്നിവരിൽനിന്ന് എഐകെഎംസിസി പ്രതിനിധികളായ മൊയ്തു മാണിയൂർ, മുഹമ്മദ് മട്ടന്നൂർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

Related Posts