യുവനടിയുടെ ആരോപണങ്ങളിൽ കോൺഗ്രസ് ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മകളെ പോലെ കാണുന്ന കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.

‘ ഗുരുതരമായ ആരോപണങ്ങൾ വന്നാൽ പാർട്ടിക്ക് അകത്തുള്ള ഏത് നേതാവിനെതിരെയും അതിൽ ഗൗരവപരമായി അന്വേഷണം നടത്തും. മുഖം നോക്കാതെ നടപടിയെടുക്കും. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. യുവനടിയെ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ആ കുട്ടി എൻ്റെ മകളെ പോലെയാണ്. എത്ര വലിയ നേതാവായാലും നടപടിയെടുക്കും. ഞാൻ തന്നെ മുൻകൈയെടുത്ത് നടപടിയെടുക്കും. പാർട്ടിയിൽ ഇതിനുമുൻപ് പരാതിയൊന്നും വന്നിട്ടില്ല. ഇന്നലെയാണ് ആരോപണങ്ങൾ പുറത്തുവന്നത്.’

‘ആരും എന്നോട് വ്യക്തിപരമായി പരാതി പറഞ്ഞിട്ടില്ല. അങ്ങനെ സമീപിച്ചിരുന്നെങ്കിൽ നടപടി എടുക്കുമായിരുന്നു അല്ലാതെ ഊഹിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല. പല ആരോപണങ്ങളും രാഷ്ട്രീയ രംഗത്തുള്ളവരെക്കുറിച്ച് ഉയർന്നു വരും. ഗൗരവപരമായ പരാതികൾ വരുമ്പോൾ അന്വേഷിക്കും. ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. എൻ്റെ നിയോജകമണ്ഡലത്തിലുള്ള കുട്ടിയാണ് പരാതി നൽകിയത് സതീശൻ പറഞ്ഞു.

Related Posts