രാഹുൽ മാങ്കുട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കർ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കർ. സാമൂഹിക മാധ്യമങ്ങളിൽ രാഹുൽ തന്നോട് ചാറ്റ് ചെയ്‌ത ശേഷം തന്നേക്കുറിച്ച് മറ്റാളുകളോട് മോശമായി പറഞ്ഞുവെന്ന് ഹണി ഭാസ്‌കർ ആരോപിച്ചു. തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം രാഹുലിന്‍റെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്‌കർ പറഞ്ഞു. വനിതാ കോൺഗ്രസ് പ്രവർത്തകരും രാഹുലിന്‍റെ ഇരകളിലുണ്ടെന്നും ഹണി ഭാസ്‌കർ ആരോപിച്ചു. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ
വയനാട് ദുരിതാശ്വാസനിധിയിലേക്ക് എം.എ. യൂസഫലി 10 കോടി രൂപ കൈമാറി
വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സർക്കാരിന് സഹായവുമായി ലുലു ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 10 കോടി രൂപ കൈമാറി. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ യൂസഫലി നേരിട്ടെത്തിയാണ് പണം കൈമാറിയത്. വയനാട് പുരനധിവാസ പ്രവർത്തനങ്ങൾക്കായി നേരത്തെ യൂസഫലി ചെയർമാൻ അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമിച്ച് നൽകുമെന്നും യൂസഫലി
നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കെഎസ്ആർടിസിയിൽ യാത്ര ചെയ്‌ത് ജലോത്സവത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കും. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആർടിസിയിൽ യാത്ര ചെയ്യാനുള്ള സൗകാരുണ്യമൊരുക്കിയിരിക്കുന്നത്. ടിക്കറ്റുകൾ ഓഗസ്റ്റ് 30നു മുമ്പായി ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ സ്പെഷൽ കൗണ്ടറിൽനിന്ന് കൈപ്പറ്റണം. മറ്റു ജില്ലകളിൽനിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് വള്ളം കളിക്കുള്ള പാസ് എടുക്കുവാൻ പ്രത്യേക
പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കും: ശ്വേത മേനോന്‍
താര സംഘടനയായ എ എം എം എ യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ ചേര്‍ന്നു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. ആദ്യ എക്‌സിക്യൂട്ടീവ് യോഗം നല്ല രീതിയില്‍ നടന്നെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എഎംഎംഎ പ്രസിഡണ്ട് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പല വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നെന്നും ശ്വേതമേനോന്‍ വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍
ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ പുതിയ പദ്ധതിയുമായി റെയിൽവേ
യാത്രക്കാർക്ക് ഇനിമുതൽ ട്രെയിൻ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. 182 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മിനിറ്റിൽ 25,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് റെയിൽവേ പദ്ധതിയിടുന്നത്. പുതിയ സംവിധാനമുപയോഗിച്ച് നാലിരട്ടിയിലധികം യാത്രക്കാർക്ക് ബുക്കിംഗ് ചെയ്യാനാകും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ പദ്ധതിയെകുറിച്ച് പ്രഖ്യാപിച്ചത്. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലും മാറ്റമുണ്ടാകും. റെയിൽവേ അടുത്തിടെ പുറത്തിറക്കിയ
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ഇന്ത്യയും ചൈനയും കൂടിക്കാഴ്ച നടത്തും
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡണ്ടിൻ്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു. ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന് മോദി അറിയിക്കുകയായിരുന്നു. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. അമേരിക്ക ഏപ്പെടുത്തിയ അധിക തീരുവ ചർച്ചയാകുന്നതിനിടെയാണ് ചൈനീസ്
ഇന്ത്യയുടെ ‘അഗ്നി 5’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയം
ഇന്ത്യയുടെ സൈനിക ശേഷി തെളിയിക്കുന്ന തന്ത്രപ്രധാനമായ അഗ്നി 5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിൽ ആയിരുന്നു പരീക്ഷണം. മിസൈലിൻ്റെ ദൂരപരിധി 5000 കിലോ മീറ്ററാണ്. മിസൈൽ രൂപകൽപന ചെയ്‌തിരിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ ആണ്. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിൻ്റെ കീഴിലായിരുന്നു അഗ്നി 5ൻ്റെ പരീക്ഷണം. അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര മിസൈലുകളിലൊന്നാണ്. 3500 മുതല്‍ 5000 കിലോ മീറ്റര്‍
മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍; നടപടി സ്വീകരിക്കാത്തത് ആശ്ചര്യകരം: വി.കെ.സനോജ്
കോൺഗ്രസ്സിലെ യുവനേതാവിനെതിരായ നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനിയുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം വേട്ടക്കാരനൊപ്പമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നടിയും മാധ്യമപ്രവര്‍ത്തകയുമായ യുവതി ആരോപിച്ച പരാതി അതീവ ഗൗരവമുള്ളതാണെന്ന് വി.കെ.സനോജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളോട് തൻ്റെ ദുരനുഭവം വിവരിച്ചിട്ടും യുവനേതാവിന് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കുകയാണ് നേതൃത്വം ചെയ്തത്. പെണ്‍കുട്ടി വി ഡി സതീശനെ പിതൃതുല്ല്യന്‍ എന്നാണ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനെ സംരക്ഷിക്കാനുള്ള നിലപാടാണ് വിഡി
നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ എം.പിമാർ മത്സരിക്കരുത്: വി.എം. സുധീരൻ
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ എം.പിമാർ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്‍റുമായ വി.എം. സുധീരൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുയായിരുന്നു അദ്ദേഹം. നല്ലൊരു യുവ നേതൃത്വം കേരളത്തിലുണ്ട്. പുതിയ തലമുറ മത്സരിക്കട്ടെ. അവശ്യ ഘട്ടങ്ങളിൽ ചിലപ്പോൾ എം.പിമാർ മത്സരിക്കേണ്ടിവരും. ഗ്രൂപ്പിനതീതമായി വരുന്ന തെരഞ്ഞെടുപ്പിനെ നേരിടണം. ഗ്രൂപ്പിസത്തിൻ്റെ കെടുതികൾ കേരളത്തിലെ കോൺഗ്രസുകാർക്ക് നാള്ളപോലെ അറിയാമെന്നും വി.എം. സുധീരൻ പറഞ്ഞു.
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ 23മത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ഇരുപത്തിമൂന്നാമത് വാർഷിക പൊതുയോഗം സമാജം ഹാളിൽവെച്ച് പ്രസിഡണ്ട് എൻ.ചിത്തരഞ്ജൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ശിവപ്രസാദ് യോഗത്തിന് സ്വാഗതം പറഞ്ഞു. 2024-25 വർഷത്തെ പ്രവർത്തനറിപ്പോർട്ട് സെക്രട്ടറി പി.ബാലചന്ദ്രൻ നായരും 2024-25 വർഷത്തെ ഓഡിറ്റ് ചെയ്‌ത വരവ് ചിലവ് കണക്ക് ട്രഷറർ സുഗതകുമാരൻ നായരും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എം.രാമചന്ദ്രൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി. 2025-27 വർഷത്തെ ഭാരവാഹികളെ യോഗത്തിൽവെച്ച് തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ