ഇന്ത്യയുടെ സൈനിക ശേഷി തെളിയിക്കുന്ന തന്ത്രപ്രധാനമായ അഗ്നി 5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിൽ ആയിരുന്നു പരീക്ഷണം. മിസൈലിൻ്റെ ദൂരപരിധി 5000 കിലോ മീറ്ററാണ്. മിസൈൽ രൂപകൽപന ചെയ്തിരിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒ ആണ്. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിൻ്റെ കീഴിലായിരുന്നു അഗ്നി 5ൻ്റെ പരീക്ഷണം.
അയ്യായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര മിസൈലുകളിലൊന്നാണ്. 3500 മുതല്‍ 5000 കിലോ മീറ്റര്‍ വരെ റേഞ്ചും രണ്ടുഘട്ടങ്ങളുമുണ്ടായിരുന്ന അഗ്നി-3ൻ്റെ പരിഷ്കരിച്ച രൂപമാണിത്.