കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്
Kerala
0 min read
7.6k

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്

ഓഗസ്റ്റ്‌ 20, 2025
0

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ടോടെയാണ് കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 8 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഗുരുതരമായി പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും

Continue Reading
കെഎസ്ആർടിസിയുടെ പുതിയ വോൾവോ ബസ് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും
Karnataka
0 min read
9.8k

കെഎസ്ആർടിസിയുടെ പുതിയ വോൾവോ ബസ് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും

ഓഗസ്റ്റ്‌ 20, 2025
0

കെഎസ്ആർടിസിയുടെ പുതിയ വോൾവോ ബസുകളിൽ ഒന്ന്, സെപ്റ്റംബറിൽ ബെംഗളൂരുവിലേക്കും മറ്റൊന്ന് മൂകാംബികയിലേക്കും സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റാൻഡിൽ നിന്നാണ് രണ്ട് ബസുകളും സർവീസ് നടത്തുക. കാഴ്ചയിലും സ‍ൗകര്യത്തിലും മറ്റു ബസുകളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ബസുകളാണ് കെഎസ്ആർടിസി പുതുതായി രംഗത്തിറക്കിയിരിക്കുന്നത്. ബിഎസ്‌ 6 വിഭാഗത്തിലുള്ള 143 ബസുകളാണ്‌ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, എസി സീറ്റർ, സ‍ൂപ്പർഫാസ്‌റ്റ്‌

Continue Reading
ദീപ്തി വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
1 min read
8.8k

ദീപ്തി വെൽഫെയർ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഓഗസ്റ്റ്‌ 20, 2025
0

ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികള്‍ വിഷ്ണുമംഗലം കുമാര്‍ (പ്രസിഡണ്ട്), ബേബി ജോണ്‍ (വൈസ് പ്രസിഡണ്ട്), സന്തോഷ് ടി ജോണ്‍ (ജനറല്‍ സെക്രട്ടറി), ജി. സനില്‍കുമാര്‍ (ട്രഷറര്‍), ഉണ്ണികൃഷ്ണന്‍ പിള്ള (വെല്‍ഫെയര്‍ സെക്രട്ടറി), പി കൃഷ്ണകുമാര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പ്രവീണ്‍, വിജേഷ് (അസിസ്റ്റൻറ് സെക്രട്ടറിമാര്‍), കെ സന്തോഷ് കുമാര്‍ (പ്രോഗ്രാം ചെയര്‍മാന്‍), ഇ. കൃഷ്ണദാസ് (ജനറല്‍ കണ്‍വീനര്‍), പിവി സലീഷ്, ജി

Continue Reading
പാലക്കാട് ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു
Kerala
1 min read
9.3k

പാലക്കാട് ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു

ഓഗസ്റ്റ്‌ 20, 2025
0

പാലക്കാട് ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് അനങ്ങനടി സ്വദേശിയായ ജയകൃഷ്ണൻ (48) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം ആശുപത്രിയിൽ ആണ്. കൊച്ചിൻ-ബാം​ഗ്ലൂർ വ്യവസായ ഇടനാഴി ലാൻ്റ് അക്വിസിഷൻ ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ജയകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജയകൃഷ്ണന് ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ജയകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ വീട്ടുകാരുടെ സഹായത്തോടെ വാണിയംകുളത്തെ സ്വകാര്യ

Continue Reading
പാക്കിസ്ഥാൻ ചാരനെന്ന് സംശയിക്കുന്നയാൾ രാജസ്ഥാനിൽ കസ്റ്റഡിയിൽ
India
0 min read
9.6k

പാക്കിസ്ഥാൻ ചാരനെന്ന് സംശയിക്കുന്നയാൾ രാജസ്ഥാനിൽ കസ്റ്റഡിയിൽ

ഓഗസ്റ്റ്‌ 20, 2025
0

പാക്കിസ്ഥാൻ ചാരനെന്ന് സംശയിക്കുന്നയാൾ രാജസ്ഥാനിൽ കസ്റ്റഡിയിൽ. സങ്കട സ്വദേശിയായ ജിവൻ ഖാൻ (30) എന്നയാളെ മിലിട്ടറി ഇൻറലിജൻസ് (എം ഐ) ജയ്‌സാൽമീറിൽ നിന്നാണ് പിടികൂടിയത്. ഇയാളെ പിന്നീട് കോടാലി പോലീസിന് കൈമാറി. ജയ്‌സാൽമീറിലെ സൈനിക മേഖലയ്ക്കുള്ളിലെ ഒരു റസ്റ്റോറൻ്റിൽ ജീവൻ ഖാൻ ജോലി ചെയ്തിരുന്നു. ആർമി സ്റ്റേഷനിലേക്ക് ചൊവ്വാഴ്ച പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിൽ വച്ച് ഇയാളെ തട ഞ്ഞിരുന്നു. തുടർന്ന് ജീവൻ ഖാൻ്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Continue Reading
വിവാദ ബില്ല് ലോക്സഭയിൽ; ബില്ല് അമിത് ഷാക്ക് നേരെ കീറിയെറിഞ്ഞ് എം.പിമാർ
India
0 min read
7.6k

വിവാദ ബില്ല് ലോക്സഭയിൽ; ബില്ല് അമിത് ഷാക്ക് നേരെ കീറിയെറിഞ്ഞ് എം.പിമാർ

ഓഗസ്റ്റ്‌ 20, 2025
0

പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് ജയിലിലായാൽ വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കു നേരെ കീറിയെറിഞ്ഞ് എം.പിമാർ. കടുത്ത പ്രതിഷേധമാണ് ബില്ലിനെതിരെ ലോക്‌സഭയിൽ ഉയർന്നത്. ബിൽ അവതരണത്തെ തുടർന്ന് നാടകീയ രംഗങ്ങൾ ലോക്സഭയിൽ അരങ്ങേറി. ഒരു ഘട്ടത്തിൽ കൈയാങ്കളി വരെ എത്തി പ്രതിഷേധം. ബഹളത്തെ തുടർന്ന് സഭ നിർത്തി വെച്ചു. പ്രതിപക്ഷം അറിയിച്ചത് ബില്ലിനെ ഒരുതരത്തിലും പിന്തുണക്കില്ലെന്നാണ്. അവതരിപ്പിക്കാൻ പോകുന്ന ബില്ലിൻ്റെ കോപ്പി പോലും നൽകിയില്ലെന്നും

Continue Reading
സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച
Association News
0 min read
7.9k

സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച

ഓഗസ്റ്റ്‌ 20, 2025
0

സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 24ന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക്, ജാലഹള്ളി ക്രോസ്സിലെ ദീപ്തി വെൽഫയർ അസോസിയേഷൻ ഓഫീസിൽ വെച്ച് നടക്കും. വാർഷിക റിപ്പോർട്ട്‌, വാർഷിക വരവ് ചിലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കും. പുതിയ ഭാരവാഹികളുടേയും, പ്രവർത്തകസമിതി അംഗങ്ങളുടേയും തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും

Continue Reading
കാറോടിക്കവേ കുഴഞ്ഞുവീണു; സിപിആർ നൽകി രക്ഷകനായത് പോലീസ് ഉദ്യോഗസ്ഥൻ
Kerala
0 min read
7.9k

കാറോടിക്കവേ കുഴഞ്ഞുവീണു; സിപിആർ നൽകി രക്ഷകനായത് പോലീസ് ഉദ്യോഗസ്ഥൻ

ഓഗസ്റ്റ്‌ 20, 2025
0

പോലീസ് ഉദ്യോഗസ്ഥനും മെഡിക്കൽ റെപ്രസെൻ്റേറ്റീവും കാണിച്ച മനുഷ്യത്വവും ജാഗ്രതയും ഒരു ജീവൻ രക്ഷപ്പെടുത്തി. ഇരുവരും കാറിൽ ഹൃദയാഘാതംമൂലം തളർന്നു വീണയാളെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലാക്കി. രോഗി സുഖം പ്രാപിച്ചു വരുന്നു. എം സി റോഡിൽ നാഗമ്പടം ചെമ്പരത്തിമൂട് വളവിലാണ് സംഭവം. ഡ്രൈവർ സീറ്റിലിരുന്ന നിർത്തിയിട്ട കാറിൽ നിന്ന് പ്രായമായ ആൾ കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നത്, സ്‌കൂട്ടറിൽ ഇതുവഴിവന്ന മെഡിക്കൽ റെപ്രസന്റേറ്റീവായ എസ്. വിനയൻ്റെ ശ്രദ്ധയിൽപ്പെട്ടു. കാറിൻ്റെ എൻജിൻ ഓണായിരുന്നു.

Continue Reading
വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ
India
1 min read
7.8k

വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ

ഓഗസ്റ്റ്‌ 20, 2025
0

വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂർ. തരൂരിൻ്റെ അഭിപ്രായപ്രകടനം കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. ”ബില്ലിൽ തെറ്റില്ല. ജെപിസി ചർച്ചകൾ നടക്കട്ടെ” തരൂർ പ്രതികരിച്ചു. പ്രതിപക്ഷം ബില്ല് അവതരണത്തിൽ ശക്തമായ പ്രതിഷേധം നടത്താൻ ഇരിക്കെയാണ് തരൂരിൻ്റെ പ്രതികരണം.

Continue Reading
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 മരണം
India
0 min read
7.8k

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് 3 മരണം

ഓഗസ്റ്റ്‌ 20, 2025
0

ഡല്‍ഹിയില്‍ രണ്ട് നിലകളുള്ള കെട്ടിടം തകര്‍ന്നു വീണ് 3 മരണം. ഡല്‍ഹിയിലെ ദരിയാ ഗഞ്ചിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉള്‍പ്പെടെയുള്ളവരെ സംഭവം അറിയിച്ചിട്ടുണ്ടെന്നും വസ്തുതകള്‍ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് പറഞ്ഞു. ലോക് നായക് ആശുപത്രിയിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റിയതായി പോലിസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തകര്‍ച്ചയുടെ കാരണം ഇതുവരെ അറിവായിട്ടില്ല.

Continue Reading