പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് ജയിലിലായാൽ വരെ പദവി നഷ്ടമാകുന്ന ബില്ല് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കു നേരെ കീറിയെറിഞ്ഞ് എം.പിമാർ. കടുത്ത പ്രതിഷേധമാണ് ബില്ലിനെതിരെ ലോക്സഭയിൽ ഉയർന്നത്. ബിൽ അവതരണത്തെ തുടർന്ന് നാടകീയ രംഗങ്ങൾ ലോക്സഭയിൽ അരങ്ങേറി. ഒരു ഘട്ടത്തിൽ കൈയാങ്കളി വരെ എത്തി പ്രതിഷേധം.
ബഹളത്തെ തുടർന്ന് സഭ നിർത്തി വെച്ചു. പ്രതിപക്ഷം അറിയിച്ചത് ബില്ലിനെ ഒരുതരത്തിലും പിന്തുണക്കില്ലെന്നാണ്. അവതരിപ്പിക്കാൻ പോകുന്ന ബില്ലിൻ്റെ കോപ്പി പോലും നൽകിയില്ലെന്നും ചർച്ച പോലും ചെയ്യാതെ എന്തിനാണിത്ര തിടുക്കപ്പെട്ട് ബില്ല് പാസാക്കുന്നു എന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം.
ഇതിന് ഭരണഘടനയുടെ ധാർമികത ഉയർത്തിപ്പിടിക്കാനാണ് ബില്ല് അവതരിപ്പിക്കുന്നത് എന്ന് അമിത് ഷാ മറുപടി പറഞ്ഞു. ബില്ല് അവതരിപ്പിച്ചതിനു പിന്നാലെ 21 അംഗ ജോയിന്റ് പാർലമെൻ്ററി സമിതിക്ക് വിട്ടു. സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.