സർഗ്ഗധാര സാംസ്‌കാരിക സമിതിയുടെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 24ന് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക്, ജാലഹള്ളി ക്രോസ്സിലെ ദീപ്തി വെൽഫയർ അസോസിയേഷൻ ഓഫീസിൽ വെച്ച് നടക്കും. വാർഷിക റിപ്പോർട്ട്, വാർഷിക വരവ് ചിലവ് കണക്കുകൾ എന്നിവ അവതരിപ്പിക്കും.
പുതിയ ഭാരവാഹികളുടേയും, പ്രവർത്തകസമിതി അംഗങ്ങളുടേയും തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും