നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ടൂർ ബസ് അപകടത്തിൽപ്പെട്ട് 5 പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. 52 യാത്രക്കാരുമായി നയാഗ്രയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ ജെയിംസ് ഒ’കല്ലഗൻ പറയുന്നത് ബസ്സിലുണ്ടായിരുന്ന പലരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നാണ്. “അപകടത്തിൽ 5 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പലരും ബസിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എയർ ആംബുലൻസിൽ നാല് പേരെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Related Posts