കേരള സർക്കാരിൻ്റെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായി കളമശ്ശേരിയിൽ ആരംഭിക്കുന്ന അദാനി ലോജിസ്റ്റിക്‌സ് പാർക്കിൻ്റെ നിർമാണോദ്ഘാടനം ഇന്നു രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുക്കും. 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ വരുന്നത്. 70 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സുസ്ഥിര വികസനത്തിനു ള്ള സംവിധാനങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകല്‌പന ചെയ്തിരിക്കുന്നത്. ഇ-കൊമേഴ്‌സ്, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുക, ഗതാഗതച്ചെലവ് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Related Posts