അൻവറിന്റെ സുരക്ഷാ ഡ്യൂട്ടിയിലുള്ള ആറു പേരെയാണ് സർക്കാർ പിൻവലിച്ചിട്ടുള്ളത്. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. സുരക്ഷക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു. പി വി അൻവർ കഴിഞ്ഞ ദിവസമാണ് കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കർ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൊടുക്കുകയായിരുന്നു. എംഎൽഎ ബോർഡ് നീക്കം ചെയ്‌ത കാറിലാണ് അൻവർ സ്പീക്കറെ കാണാൻ എത്തിയത്. സ്പ‌പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. നിയമസഭയിൽ എത്താൻ സഹായിച്ച എൽഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അൻവർ നന്ദി പറഞ്ഞു. രാജിവെക്കുന്ന കാര്യം 11 ന് തന്നെ സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്.

Related Posts