ബൈക്ക് മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പൊലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം കൊച്ചുള്ളൂരിൽ വലിയതുറ സ്റ്റേഷനിലെ സി.പി.ഒ ആയ മനു (38) വിനാണ് കുത്തേറ്റത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നെഞ്ചിൽ 2 കുത്തേറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. ഗുരുതരമായി പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയയാൾ രക്ഷപ്പെടുകയായിരുന്നു. പൊലീസിന് ആരാണ് കുത്തിയതെന്ന് വ്യക്തത വന്നിട്ടില്ല. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Posts