യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. നേരത്തെ രാഹുൽ ഈശ്വർ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നുവെങ്കിലും, അത് ശനിയാഴ്ച പരിഗണിക്കുന്നതിന് മുൻപാണ് കീഴ്ക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്. പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.
രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം, ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അദ്ദേഹത്തെ തിരികെ പ്രവേശിപ്പിച്ചു.

Related Posts