പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. കേസിലെ മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞു. പത്തനംതിട്ട, മലയാലപ്പുഴ, പന്തളം, ഇലവും തിട്ട എന്നീ പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തത്. 42 പേർ പ്രതികളാക്കപ്പെട്ട സൂര്യനെല്ലി പീഡനക്കേസിനെക്കാൾ വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ നടന്നത്. കേസിൽ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്. പ്രതികളിലൊരാള്‍ വിദേശത്താണുള്ളതെന്നും എത്രയും പെട്ടെന്ന് ഇയാളെ നാട്ടിലെത്തിക്കുമെന്നും എസ്.പി. പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡി.ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി. വി.ജി. വിനോദ്‌കുമാർ, ഡിവൈ.എസ്.പി. എസ്. നന്ദകുമാർ, വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ ഡി. ജിബു ജോൺ, ഷിബുകുമാർ, ടി.കെ. വിനോദ് കൃഷ്ണൻ,വനിതാ എസ്.ഐ. കെ.ആർ.ഷെമിമോൾ എന്നിവർ ഉൾപ്പെട്ടതാണ് പ്രത്യേക അന്വേഷണസംഘം.

പെൺകുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. ശനിയാഴ്‌ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി. ദീപുവിന്‍റെ ഇടപെടലാണ് ഒരുവർഷം മുമ്പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങൾക്ക് വഴിവെച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാളെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ന്‍റൽ വെച്ച് നേരിട്ട് കണ്ടു. തുടർന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കാറി. കൊണ്ടുപോയി മന്ദിരംപടിയിലെ റബ്ബർ തോട്ടത്തിന് സമീപം നിർത്തിയിട്ട കാറിൽ വെച്ചു ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിന് ശേഷം പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക് കൈമാറി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇതില്‍ നാലുപേരാണ് പ്രതികള്‍. മറ്റൊരു ദിവസം പ്രക്കാനം തോട്ടുപുറത്തേക്കാണ് പെൺകുട്ടിയെ യുവാക്കൾ കൊണ്ടുപോയത്. അടച്ചിട്ട കടയ്ക്ക് സമീപം വാഹനം നിർത്തിയിട്ടാണ് കുട്ടിയെ ഇവർ ബലാത്സംഗത്തിന് ഇരയാക്കിയത്. പിന്നീട് കുട്ടിയെ ഇവർ വീടിന് സമീപം ഇറക്കിവിട്ടുവെന്നും പോലീസ് പറയുന്നു

Related Posts