തൈപ്പൊങ്കൽ പ്രമാണിച്ചു കേരളത്തിൽ ആറ് ജില്ലകൾക്ക് നാളെ (ചൊവ്വാഴ്ച) അവധി. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കൊല്ലം എന്നീ ജില്ലകൾക്കാണ് അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മകരശീവേലി എന്നിവയും നാളെയാണ്. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.

Related Posts