കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റില്‍. വീരേന്ദ്രയെ സിക്കിമില്‍ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. വീരേന്ദ്രയെ സിക്കിം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. വീരേന്ദ്രയുടേ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്.
കൂടാതെ എംഎല്‍എയുടെ വീട്ടില്‍ നിന്നും 6 കോടിയുടെ സ്വര്‍ണ്ണവും ഒരു കോടിയുടെ വിദേശ കറന്‍സിയും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്. വീരേന്ദ്ര നിരവധി ഒണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചെന്നും ഇഡി വ്യക്തമാക്കുന്നുണ്ട്.