അധ്യാപകർക്കും സംസ്ഥാന സർവീസ് ജീവനക്കാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. എ.ഐ.സി.ടി.ഇ, യു.ജി.സി, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡി.എ, ഡി.ആർ വർദ്ധനയുടെ ആനുകൂല്യം ലഭിക്കും. പുതിയ ആനുകൂല്യം സെപ്റ്റംബർ 1ന് ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിത്തുടങ്ങും.

ഇതുവഴി സർക്കാരിൻ്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർദ്ധനയുണ്ടാകും. പെൻഷൻകാരോടും ജീവനക്കാരോടും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഈവർഷം രണ്ടാമത്തെ ഗഡു ഡി.ആർ, ഡി.എ ആണ് ഇപ്പോൾ അനുവദിച്ചത്. രണ്ടു ഗഡു കഴിഞ്ഞവർഷവും അനുവദിച്ചിരുന്നു.

Related Posts