102 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. എൽഡിഎഫിന് വലിയ തിരിച്ചടിയായി 37 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ 14 മന്ത്രിമാർ പിന്നിൽ. ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയുമായി ഒരിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും ധർമ്മടത്ത് പിന്നിലാണ്. നേമത്ത് വി ശിവൻകുട്ടി, ത്രിത്താലയിൽ എം ബി രാജേഷ്, ആറന്മുളയിൽ വീണ ജോർജ്, കളമശേരിയിൽ പി രാജീവ്, ഏറ്റുമാനൂരിൽ വി എൻ വാസവൻ, പത്തനാപുരത്ത് കെ ബി ഗണേഷ് കുമാർ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ ബിന്ദു, മാനന്തവാടിയിൽ ഒ ആർ കേളു, താനൂരിൽ അബ്ദുൾ റഹ്മാൻ, ചേർത്തലയിൽ പി പ്രസാദ്, ചടയമംഗലത്ത് ചിഞ്ചുറാണി, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ കെ ശശീന്ദ്രൻ എന്നീ മന്ത്രിമാരാണ് പിന്നിലുള്ളത്.

Related Posts