പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്.

കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിൻ്റെ നിഗമനം. ദമ്പതികളുടെ വീട് പൂട്ടിയ നിലയിലാണ്. എന്നാൽ ഇവരുടെ മറ്റു രണ്ടു മക്കൾ ഇവിടെത്തന്നെയുണ്ട്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് കുഞ്ഞിൻ്റെ മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related Posts