യശ്വന്തപുരം സമന്വയ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14നു സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായുള്ള സ്വാഗതസംഘം രൂപീകരിച്ചു. സമന്വയ രക്ഷാധികാരി നാണുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി ശ്രീകുമാർ കുറുപ്പിനെ തെരഞ്ഞെടുത്തു. കൺവീനർമാരായി സുധാ സുധീർ, രഞ്ജന അജിത്, അനിൽ കുമാർ, കെ. സി. ബിജു എന്നിവരെ നിശ്ചയിച്ചു. മീഡിയാ പബ്ലിസിറ്റിക്കായി രാജശേഖരനെ ചുമതലപ്പെടുത്തി.
ശ്രീകൃഷ്ണ ജയന്തി മഹോത്സവ പരിപാടികൾ ഭംഗിയായി നടത്തുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ഘോഷയാത്ര SBM കോളനിയിലെ ഗണേശ ടെമ്പിളിൽ നിന്നും തുടങ്ങി മുത്യാലനഗറിലെ ശ്രീകൃഷ്ണ ടെമ്പിളിൽ സമാപിക്കും. തുടർന്നു ഉറിയടി മത്സരവും ,കൃഷ്ണ വേഷധാരിയായവർക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകും.