സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം, ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്‌കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ സാംസ്‌കാരിക മേഖലയിലൂടെ മതനിരപേക്ഷതയെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണു പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽ ഉയർന്നുവരുന്ന ബദൽ രാഷ്ട്രീയവും ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ ചർച്ച ചെയ്യും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാവും.

ഡോക്യുമെൻ്ററികൾ, സിനിമാപ്രദർശനങ്ങൾ, വിവിധതരം നൃത്തങ്ങൾ, ഭക്ഷ്യമേള, പുസ്‌തകമേള, ഫോക്‌ക്ലോർ കലാരൂപങ്ങൾ, സർക്കസുകൾ, രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ചരിത്രം വിശകലനം ചെയ്യുന്ന സെമിനാറുകൾ, ഭാഷകളുമായും സംസ്‌കാരങ്ങളുമായും ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. 3 ദിവസത്തെ പ്രധാന പരിപാടികൾക്കു പുറമെ അനുബന്ധമായി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവിധ പരിപാടിക ളും നടക്കും.

Related Posts