വി.ഡി.സതീശന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പോസ്റ്റർ പതിച്ച എസ്.എഫ്.ഐക്ക് മറുപടിയുമായി യുത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയുടെ വസതി ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‘സി.പി.എം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുകൾ പതിച്ചു. പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിൻ്റെ വസതിയായ കൻ്റോൺമെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറുകയും പോസ്റ്റർ പതിക്കുകയും ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്‍റ് ഹൗസിലെ സുരക്ഷ വീഴ്‌ചയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

Related Posts