ഗ്രാന്‍റ് ചെസ് ടൂറിൻ്റെ ഭാഗമായ സിൻക്വിഫീൽഡ് ചെസ്സിൽ ഏഴാം റൗണ്ടിൽ തകർപ്പൻ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തെത്തി. പ്രജ്ഞാനന്ദ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയാണ് തോൽപിച്ചത്. ഇതോടെ പ്രജ്ഞാനന്ദയ്ക്ക് നാലര പോയിൻ്റായി.

സിൻക്വിഫീൽഡ് കപ്പിൽ പ്രജ്ഞാനന്ദയുടെ കളിയിൽ ഗുണപരമായ ഒരു മാറ്റം കാണാൻ കഴിഞ്ഞു. സാധാരണയായി കണ്ണും പൂട്ടി ആക്രമണശൈലി അഴിച്ചുവിടുന്ന പ്രജ്ഞാനന്ദ പലപ്പോഴും കളിക്കിടയിൽ ഒന്നോ രണ്ടോ തോൽവിയിൽ കുരുങ്ങി കപ്പ് നഷ്ടപ്പെടുത്താറുണ്ട്. പക്ഷെ ഇവിടെ പക്വതയാർന്ന ഒരു സമീപനത്തിലൂടെയാണ് പ്രജ്ഞാനന്ദ മുന്നോട്ട് നീങ്ങുന്നത്.

വിജയം സാധ്യമാകുന്ന ഗെയിമുകളിൽ മാത്രം ആക്രമിച്ചു കളിക്കുക, അല്ലാത്ത ഗെയിമുകളിൽ സമനിലയ്ക്ക് വഴങ്ങുക എന്ന കേളിശൈലി പ്രജ്ഞാനന്ദ ഒരു കളിക്കാരൻ എന്ന നിലയിൽ കൂടുതൽ പക്വത നേടിയതിൻ്റെ തെളിവാണ്. അതിന്‍റെ അനുഭവ സാക്ഷ്യമാണ് സിൻക്വിഫീൽഡിൽ കാണാൻ കഴിഞ്ഞത്.

Related Posts