പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു
കോഴിക്കോട് താമരശേരിയിൽ പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ടതോടെ ഇയാൾ പൊതി വിഴുങ്ങുകയായിരുന്നു. എംഡിഎംഎ ആണ് വയറ്റിലായത് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസുകാർ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. താമരശേരിയിൽ വെച്ച് ഇന്നലെയാണ് കയ്യിലൊരു പൊതിയുമായി ഷാനിദിനെ സംശയാസ്‌പദമായ രീതിയിൽ പൊലീസ് കാണുന്നത്.പൊലീസിനെ
സിറിയയില്‍ ഏറ്റുമുട്ടല്‍; 200 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ ഇടക്കാല സര്‍ക്കാരിൻ്റെ സൈനികരും സിറിയയുടെ മുന്‍ പ്രസിഡൻ്റ് ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍. അസദിൻ്റെ നാടായ ലദാക്കിയ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം വ്യാപകമാവുന്നത്. ഇതുവരെ 200 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇടക്കാല സര്‍ക്കാരിൻ്റെ 50 സൈനികരും അസദ് അനുകൂലികളായ 45 പേരും കൊല്ലപ്പെട്ടു. ഇടക്കാല സര്‍ക്കാരിൻ്റെ സൈനികര്‍ ലദാക്കിയയിലെ അലവി വിഭാഗക്കാരെ വെടിവച്ചു കൊല്ലുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗ്രാമങ്ങളില്‍ 140 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച്ച തുടങ്ങിയ
താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; സഹായിച്ചെന്ന് ആരോപണമുള്ള യുവാവ് കസ്റ്റഡിയില്‍; രണ്ടു പെണ്‍കുട്ടികളും ശനിയാഴ്ച വീടുകളിലെത്തും
മലപ്പുറം താനൂരില്‍ നിന്നും നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സഹായിച്ചു എന്ന് ആരോപണമുള്ള യുവാവ് കസ്റ്റഡിയില്‍. തിരൂരില്‍ നിന്നാണ് മുംബൈയില്‍ നിന്ന് മടങ്ങിയ റഹീം അസ്‌ലം എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. നാടുവിട്ട രണ്ട് പെണ്‍കുട്ടികളുടെയും സുഹൃത്താണ് എടവണ്ണ സ്വദേശിയായ റഹീം അസ്‌ലമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. താനൂരില്‍ നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികളും ശനിയാഴ്ച വീടുകളിലെത്തും. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് റഹീം അസ്‌ലം ഒപ്പം പോയതെന്ന്
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് മരണം
കലബുർഗി ഹബൽ-തെൽകൂർ പാതയിൽ വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഹബൽ ഗ്രാമത്തിൽ നിന്നുള്ള പ്രകാശ് (19), സിദ്ദു (25), മല്ലികാർജുന (20), സുരേഷ് (20) എന്നിവരാണ് മരിച്ചത്. ഹബൽ ഗ്രാമത്തിൽ നിന്ന് തെൽകൂരിലേക്ക് പോകുകയായിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ട് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളുടെയും മുൻ വശം ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നിരുന്നു. സിദ്ദുവും മല്ലികാർജുനയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വീരേന്ദര്‍ സെവാഗിൻ്റെ സഹോദരന്‍ 7 കോടി രൂപയുടെ വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിൽ
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വീരേന്ദർ സെവാഗിൻ്റെ സഹോദരൻ വിനോദ് സെവാഗ് 7 കോടി രൂപയുടെ വണ്ടച്ചെക്ക് കേസിൽ അറസ്റ്റിലായി. ഇയാളെ ചണ്ഡീഗഡ് പോലീസാണ് അറസ്റ്റ് ചെയ്‌തത്. ഇയാളെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതിൻ്റെ ഡയറക്‌ടർമാരായ വിനോദ് സെവാഗ്, വിഷ്‌ണു മിത്തൽ, സുധീർ, വിഷ്‌ണു മിത്തൽ, മൽഹോത്ര എന്നിവർക്കെതിരേ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ വായുസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു
ഹരിയാനയിൽ ഇന്ത്യന്‍ വായുസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു. പരിശീലനത്തിൻ്റെ ഭാഗമായി അംബാല താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. ഹരിയാനയിലെ അംബാലക്ക് സമീപമാണ് സംഭവം. പൈലറ്റ് ചാടിരക്ഷപ്പെട്ടു. പരിശീലനത്തിൻ്റെ ഭാഗമായി പറന്നുയര്‍ന്ന വിമാനത്തിന് യന്ത്രത്തകരാര്‍ ആണ് അപകടത്തിന് കാരണമെന്ന് വായുസേന അറിയിച്ചു.
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ്റെ വക്കീൽ വക്കാലത്ത് ഒഴിഞ്ഞു
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ്റെ വക്കാലത്തിൽ നിന്ന് കോൺഗ്രസിൻ്റെ പരാതിയെ തുടർന്ന് ഒഴിഞ്ഞ് അഡ്വക്കേറ്റ് കെ. ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. കോൺഗ്രസിന് ഇത് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡൻ്റിന് പരാതി നൽകിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡൻ്റ് സൈതലിയാണ് പരാതി നൽകിയത്. പിന്നാലെയാണ് ഉവൈസ്
ഹോളിവുഡ് നടി പമേല ബക്ക് വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍
ഹോളിവുഡ് നടി പമേല ബക്ക് വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍. നൈറ്റ് റൈഡര്‍, ബേവാച്ച് ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടി പമേല ബക്കിനെ(62) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. യു.എസിലെ ഹോളിവുഡ് ഹില്‍സിലെ വസതിയില്‍ തലയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയിലാണ് കണ്ടത്. ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് 5 ന് ആത്മഹത്യ ചെയ്‌തെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നത്. ആത്മഹത്യാ കാരണം വ്യക്തമല്ല. സൂചന നല്‍കുന്ന കുറിപ്പുകളൊന്നും
വിപണിയില്‍ തിരിച്ചടി, തീരുമാനം മാറ്റി ട്രംപ്
മെക്‌സിക്കോയേയും കാനഡയേയും ലക്ഷ്യംവെച്ച് പ്രഖ്യാപിച്ച അധിക തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ച് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 25% വരേയുള്ള ട്രംപിൻ്റെ തീരുവനയം ഓഹരി വിപണിയെ വലിയ തോതിൽ ബാധിച്ചിരുന്നു. ഈ സാഹചര്യം അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എപ്രിൽ 2 വരെ ട്രംപ് തീരുവ പ്രഖ്യാപനം നടപ്പാക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് ട്രംപ് തീരുവ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒപ്പുവെച്ചത്.
ആശാ വർക്കർമാരുടെ സമരം കേന്ദ്രത്തിൽ ഉന്നയിക്കും; കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടികാഴ്ച്ച നടത്തും
കേന്ദ്രത്തിൽ ആശാ വർക്കർമാരുടെ സമരം ഉന്നയിക്കാൻ ഒരുങ്ങി കേരളം. കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടികാഴ്ച്ച നടത്തും. വയനാട് സഹായം, കടമെടുപ്പ് പരിധി തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉന്നയിക്കും. ‘ആശാ വർക്കർമാരുടെ പ്രോജക്റ്റ് തന്നെ കേന്ദ്രസർക്കാർ ആവശ്യ പ്രോജക്റ്റാണ്. അതിൽ ഓണറേറിയമാണ് സംസ്ഥാന സർക്കാർ കൊടുക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം ഓണറേറിയം കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്ത്യയിൽ തന്നെ മികച്ച കൂലി നൽകുന്ന