എറണാകുളം കളമശേരിയില്‍ തീപിടുത്തം; കെഎസ്ഇബി ഹൈ ടെന്‍ഷന്‍ ലൈന്‍ പൊട്ടി ലക്ഷങ്ങളുടെ നാശനഷ്ടം
Kerala
0 min read
14.5k

എറണാകുളം കളമശേരിയില്‍ തീപിടുത്തം; കെഎസ്ഇബി ഹൈ ടെന്‍ഷന്‍ ലൈന്‍ പൊട്ടി ലക്ഷങ്ങളുടെ നാശനഷ്ടം

മാർച്ച്‌ 8, 2025
0

എറണാകുളം കളമശേരിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപം മെത്ത ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. മെത്ത ഗോഡൗണും ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികളും പൂര്‍ണമായി കത്തി നശിച്ചു. തീപിടുത്തത്തിന്‍റെ ആഘാതത്തില്‍ കൂടംകുളത്തു നിന്നുളള വൈദ്യുതി ലൈനും പൊട്ടിയതോടെ മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ഫയര്‍ ഫോഴ്സിന് കഴിഞ്ഞത്. 

Continue Reading
കണ്ണൂരില്‍ ലോഡ്ജില്‍ യുവാവും യുവതിയും ലഹരി വില്‍പ്പനക്കിടെ അറസ്റ്റിൽ
Kerala
0 min read
12.3k

കണ്ണൂരില്‍ ലോഡ്ജില്‍ യുവാവും യുവതിയും ലഹരി വില്‍പ്പനക്കിടെ അറസ്റ്റിൽ

മാർച്ച്‌ 8, 2025
0

എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവും യുവതിയും പിടിയില്‍. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. ലഹരി വില്‍പ്പനക്കിടെ നഗരത്തിലെ ലോഡ്ജില്‍ നിന്ന് കണ്ണൂര്‍ ടൗണ്‍ പോലിസ് ആണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാല് ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി.

Continue Reading
വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസ്; അഫാൻ്റെ തെളിവെടുപ്പ് ഇന്ന് പൂർത്തിയായി
Kerala
0 min read
13.5k

വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസ്; അഫാൻ്റെ തെളിവെടുപ്പ് ഇന്ന് പൂർത്തിയായി

മാർച്ച്‌ 8, 2025
0

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതകക്കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലുള്ള കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അഫാനെ കടയുടമ തിരിച്ചറിഞ്ഞു. പിതൃമാതാവിൻ്റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാൻ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ആൾക്കൂട്ടം തമ്പടിച്ചിരുന്നത് കൊണ്ട് അഫാനുമായി തെളിവെടുപ്പ് നടത്തിയത് സ്ഥലത്ത് വൻ പോലീസ് സുരക്ഷയിലായിരുന്നു. വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിൽ പ്രതി അഫാൻ്റെ

Continue Reading
ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധന
Kerala
0 min read
11.6k

ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധന

മാർച്ച്‌ 8, 2025
0

സംസ്ഥാനത്തെ സ്വര്‍ണ്ണവില വീണ്ടും കൂടി. 400 രൂപ കൂടി പവൻ്റെ വില 64,320 രൂപയായി. 22 കാരറ്റിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. രണ്ട് ദിവസങ്ങളിലായി 500 രൂപയുടെ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണ്ണത്തിൻ്റെ വിലയിലാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 8040 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയാഴ്ച ഗ്രാമിന് 7,990 രൂപയും പവന് 63920 രൂപയുമായിരുന്നു.

Continue Reading
മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; പോലീസ് പ്രതികൾക്കെതിരെ നരഹത്യകുറ്റം ചുമത്തി
Kerala
1 min read
9.3k

മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; പോലീസ് പ്രതികൾക്കെതിരെ നരഹത്യകുറ്റം ചുമത്തി

മാർച്ച്‌ 8, 2025
0

മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ അബ്‌ദുൾ ലത്തീഫിൻ്റെ മരണത്തിൽ പ്രതികൾക്കെതിരെ നരഹത്യകുറ്റം ചുമത്തി. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത 3 ബസ് ജീവനക്കാരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് ജീവനക്കാരായ സുജീഷ്, നിഷാദ്, സിജു എന്നിവർക്കെതിരേയാണ് കേസെടുത്തത്. മരണകാരണം ഹൃദയാഘാതം ആണെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ബസിലെ ജീവനക്കാർ ആക്രമിച്ചതിന് പിന്നാലെ മർദനത്തിൽ പരിക്കേറ്റ അബ്‌ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരിലായിരുന്നു സംഭവം.

Continue Reading
ബാവലിയില്‍ ലഹരി മരുന്ന് പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് പ്രതി
Kerala
1 min read
13.2k

ബാവലിയില്‍ ലഹരി മരുന്ന് പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് പ്രതി

മാർച്ച്‌ 8, 2025
0

വയനാട്ടിലെ കര്‍ണാടക-കേരള അതിര്‍ത്തിയായ ബാവലിയില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എസൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. സിവിൽ എക്സൈസ് ഓഫീസർ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ബൈക്ക് ഇടിച്ച് വീഴ്ത്തി. സിവിൽ എക്സൈസ് ഓഫീസർ ജയ്മോന് പരുക്കേറ്റു. മാനന്തവാടി ബാവലി ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് മൂന്ന് പല്ലുകൾ നഷ്ടമാവുകയും താടിയെല്ലിന് പരുക്കേൽക്കുകയും ചെയ്‌തു. സംഭവത്തിൽ പ്രതിയായ ഹൈദറെ പോലീസ് പിടികൂടി. മുൻപും ലഹരിക്കടത്ത് കേസിൽ പിടിയിൽ ആയിട്ടുള്ള ഹൈദർ അഞ്ചാം

Continue Reading
അജു വർഗീസ്, അർജുൻ അശോകൻ, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘നാൻസി റാണി’ തീയേറ്ററുകളിലേക്ക്
Entertainment
1 min read
9.6k

അജു വർഗീസ്, അർജുൻ അശോകൻ, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ‘നാൻസി റാണി’ തീയേറ്ററുകളിലേക്ക്

മാർച്ച്‌ 8, 2025
0

നവാഗതനായ ജോസഫ് മനു ജയിംസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘നാൻസി റാണി’ . മമ്മൂക്ക ചിത്രങ്ങളെ തീവ്രമായി ആരാധിക്കുന്ന നാൻസി റാണി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. അജു വർഗീസ് ആണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മമ്മൂക്ക യുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ്  ചിത്രത്തിൻ്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കൈലാത്ത് ഫിലിംസിൻ്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറിൽ

Continue Reading
ഇസ്രയേൽ ടൂറിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്തവർ കനാലിലേക്ക് തള്ളിയിട്ട ഒഡിഷ സ്വദേശി മുങ്ങിമരിച്ചു
Karnataka
0 min read
15.1k

ഇസ്രയേൽ ടൂറിസ്റ്റിനെ കൂട്ടബലാത്സംഗം ചെയ്തവർ കനാലിലേക്ക് തള്ളിയിട്ട ഒഡിഷ സ്വദേശി മുങ്ങിമരിച്ചു

മാർച്ച്‌ 8, 2025
0

കർണാടകയിലെ ഹംപിയിൽ ഇരുപത്തേഴുകാരിയായ ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഇവർക്കൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശി മരിച്ചു. ഒഡിഷ സ്വദേശിയായ ബിബാഷാണ് മരിച്ചത്. ബിബാഷ് ഉള്‍പ്പെടെ മൂന്ന് പേരെ കനാലിലേക്ക് തള്ളിയിട്ടാണ് മൂന്നംഗ സംഘം ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്. ഹംപിയിലെ സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ അക്രമികൾ മർദിച്ച് നദിയിലേക്ക് തള്ളിയിടുകയും

Continue Reading
മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം; സംസ്ഥാന വനിതാ രത്നം പുരസ്കാരം പികെ മേദിനി ഉൾപ്പെടെ ആറുപേർക്ക്
Kerala
0 min read
14.5k

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം; സംസ്ഥാന വനിതാ രത്നം പുരസ്കാരം പികെ മേദിനി ഉൾപ്പെടെ ആറുപേർക്ക്

മാർച്ച്‌ 8, 2025
0

ഇന്ന് മാർച്ച് 8 ലോകമെമ്പാടുമുള്ള വനിതകൾ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. ആഗോളതലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യം മുൻനിർത്തി സമൂഹത്തിൽ തുല്യത, നീതി എന്നിവ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശാസ്ത്ര സാങ്കേതിക ബിസിനസ് മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായാണ് എല്ലാ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത്. സുസ്ഥിര മാറ്റത്തിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശക്തികളാകാൻ യുവതികളേയും

Continue Reading
ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു ചെസ് ചാംപ്യൻ; ലോക ജൂനിയർ ചെസ് ചാമ്പ്യൻ കിരീടം പ്രണവ് വെങ്കടേഷിന്
Sports
0 min read
9.4k

ഇന്ത്യയിൽ നിന്ന് വീണ്ടും ഒരു ചെസ് ചാംപ്യൻ; ലോക ജൂനിയർ ചെസ് ചാമ്പ്യൻ കിരീടം പ്രണവ് വെങ്കടേഷിന്

മാർച്ച്‌ 8, 2025
0

മോണ്ടെനെ ഗ്രോയിലെ പെട്രോവാക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനമായി പ്രണവ് വെങ്കടേഷിന് (18) കിരീടം. കർണാടക സ്വദേശിയാണ് പ്രണവ്. വീണ്ടുമൊരു ചെസ് ചാമ്പ്യൻ. 11 മത്സരങ്ങളിൽ 9 പോയിൻ്റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. പതിനേഴ് വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചെസ് ചാമ്പ്യൻ ആകുന്നത്. പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത് 63 രാജ്യങ്ങളിൽ നിന്ന് 12 ഗ്രാൻഡ്‌മാസ്റ്റർമാർ ഉൾപ്പെടെ 157 താരങ്ങളെ

Continue Reading