മോണ്ടെനെ ഗ്രോയിലെ പെട്രോവാക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനമായി പ്രണവ് വെങ്കടേഷിന് (18) കിരീടം. കർണാടക സ്വദേശിയാണ് പ്രണവ്. വീണ്ടുമൊരു ചെസ് ചാമ്പ്യൻ. 11 മത്സരങ്ങളിൽ 9 പോയിൻ്റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്.

പതിനേഴ് വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചെസ് ചാമ്പ്യൻ ആകുന്നത്. പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത് 63 രാജ്യങ്ങളിൽ നിന്ന് 12 ഗ്രാൻഡ്‌മാസ്റ്റർമാർ ഉൾപ്പെടെ 157 താരങ്ങളെ പിന്നിലാക്കിയാണ്. കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈയിൽ നടന്ന ചാലഞ്ചേഴ്സ് പോരാട്ടത്തിൽ വിജയിയായാണ് പ്രണവ് ആദ്യം വാർത്തകളിൽ ഇടം നേടുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ സ്‍ലൊവേനിയയിൽ നടന്ന ലോക യൂത്ത് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗത്തിൽ താരം രണ്ടു സ്വർണം സ്വന്തമാക്കിയിരുന്നു. പ്രണവ് ഇന്ത്യയിൽ നിന്നുള്ള 75 –ാം ഗ്രാൻഡ്മാസ്റ്ററാണ്.

Related Posts