ഗിൽ വിരാട്കോഹ്ലിയും രോഹിത് ശർമ്മയുമില്ലാതെ പുതുയുഗത്തിനിറങ്ങുന്ന ടീം ഇന്ത്യയെ ശുഭ്‌മാൻ ഗിൽ നയിക്കും. ഇംഗ്ളണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഗിൽ ആദ്യമായി ടീമിനെ നയിക്കും. ദീർഘമായ ഇടവേളയ്ക്ക് ശേഷം മലയാളിതാരം കരുൺനായർ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെടുത്തു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ സായ് സുദർശനും ടീമിലുണ്ട്.

ടീമിനെ മുമ്പ് നയിച്ച കെ.എൽ. രാഹുലും ജസ്പ്രീത് ബുംറെയുമെല്ലാം നിൽക്കുമ്പോൾ ഭാവി കൂടി മുൻനിർത്തിയാണ് ശുഭ്‌മാൻഗില്ലിനെ ടീമിൻ്റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. സായ് സുദർശനും അർഷദ് ദീപുമാണ് ടീമിലെ പുതുമുഖങ്ങൾ. 25-ാം വയസ്സിൽ, സമീപ വർഷങ്ങളിൽ ഈ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായി ഇതോടെ ഗിൽ മാറി.

ഋഷഭ്പന്താണ് ടീമിൻ്റെ ഉപനായകൻ. ഇന്ത്യയുടെ മുപ്പത്തേഴാമത് ടെസ്റ്റ് നായകനായിട്ടാണ് ഗിൽ മാറിയത്. ഇന്ത്യ ഇംഗ്ളണ്ടുമായി അടുത്ത മാസമാണ് ടെസ്റ്റ് പരമ്പര കളിക്കുക. മെയ് മാസത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയിൽ നിന്നാണ് ഗിൽ ചുമതലയേറ്റത്.

Related Posts