റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ഇ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ നേ​രി​ടും. വ​ഡോ​ദ​രി​യ​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30 മു​ത​ലാ​ണ് മ​ത്സ​രം.  ആ​ർ​സി​ബി തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സീ​സ​ണി​ൽ നേ​ര​ത്തെ ത​ന്നെ ആ​ർ​സി​ബി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന ടീം ​ഈ സീ​സി​ണി​ൽ അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. 5 മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച ടീ​മി​ന് 10 പോ​യി​ന്‍റാ​ണു​ള്ള​ത്.

Related Posts