ടി20 ലോകകപ്പിൽ ടീം ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി 61 റൺസിന്റെ കൂറ്റൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും ഇന്ന് കളത്തിലിറങ്ങുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.
ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത അഭിഷേക് ശര്‍മ നെതര്‍ലന്‍ഡ്സിനെതിരെ ഓപ്പണറായി ഇറങ്ങും. വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസണും ഇന്ന് വീണ്ടും അവസരം നല്കാന് സാധ്യതയുണ്ട്. ഫോമിലുള്ള ഇഷാന് കിഷന് വിശ്രമം നല്‍കിയേക്കും. നമീബിയക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് ലോകകപ്പില്‍ ഇതുവരെ സഞ്ജു കളിച്ചത്.