ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മാര്‍ച്ച് 23-ന് നടക്കുന്ന മത്സരത്തില്‍ കരിയറിലെ രണ്ട് സുപ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 9000 റണ്‍സ് തികയ്ക്കാന്‍ രാഹുലിന് ഇനി 60 റണ്‍സ് കൂടിമാത്രം. വരുന്ന ബുധനാഴ്ച മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ തന്നെ രാഹുല്‍ ഈ നാഴികക്കല്ല് സ്വന്തമാക്കിയേക്കും.

രാഹുൽ ഈ നേട്ടം കൈവരിക്കുന്ന 16-ാമത്തെ ഇന്ത്യൻ പുരുഷ താരമാകും. വിരാട് കോലി, രാഹുൽ ദ്രാവിഡ്, സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ, സൗരവ് ഗാംഗുലി, എം.എസ് ധോനി, വീരേന്ദർ സേവാഗ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സുനിൽ ഗാവസ്ക്കർ, യുവ്‌രാജ് സിങ്, വി.വി.എസ് ലക്ഷ്‌മൺ, ശിഖർ ധവാൻ, ഗൗതം ഗംഭീർ, കപിൽ ദേവ്, ദിലീപ് വെങ്സാർക്കർ എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവർ.

രാഹുൽ മൂന്ന് ഫോർമാറ്റിലുമായി ഇതുവരെ 218 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 75.01 ശരാശരിയിൽ 8940 റൺസ് നേടിയിട്ടുണ്ട് . 19 സെഞ്ചുറികളും 58 അർധ സെഞ്ചുറികളും ഉൾപ്പെടെയാണിത്. അതേസമയം ഒരു വ്യക്തിഗത നേട്ടവും രാഹുലിനെ കാത്തിരിപ്പുണ്ട്. ഒരു ടെസ്റ്റ് പരമ്പരയിലെ തന്‍റെ ഏറ്റവും ഉയർന്ന റൺ നേട്ടത്തോടടുക്കുകയാണ് രാഹുൽ. ഇംഗ്ലണ്ട് പരമ്പരയിൽ നിലവിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി 62.50 ശരാശരിയിൽ 375 റൺസ് രാഹുൽ ഇതുവരെ നേടിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ 2017-ൽ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 393 റൺസ് നേടിയതാണ് മാഹുലിൻ്റെ ഇതുവരെയുള്ള മികച്ച പ്രകടനം. 65.50 ആയിരുന്നു ആ പരമ്പരയിൽ താരത്തിൻ്റെ ശരാശരി. ആ സ്കോർ മറികടക്കാൻ 19 റൺസ് കൂടിയേ ഇനി രാഹുലിന് വേണ്ടു. നിലവിലെ പരമ്പരയിൽ 42, 137, 2. 55. 100, 39 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോറുകൾ.

Related Posts