രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്.
126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ജമ്മു കാഷ്മീർ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത വൻഷജ് ശർമയുടെയും 30 റൺസെടുത്ത അബ്ദുൾ സമദിന്റെയും 27 റൺസെടുത്ത ശുഭം പുന്ദിറിന്റെയും മികവിലാണ് ജമ്മു കാഷ്മീർ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് സെമിയിലെ വിജയി ആയിരിക്കും ജമ്മു കാഷ്മീരിന്റെ എതിരാളികൾ. ഈ മാസം 24മുതലാണ് ഫൈനൽ.