മലപ്പുറത്ത് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
മലപ്പുറത്ത് നടുവക്കാട് മമ്പാട് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആളെ പുലി ആക്രമിച്ചു. മലപ്പുറം നടുവക്കാട് സ്വദേശി മുഹമ്മദാലിയെയാണ് പുലി ആക്രമിച്ചത്. പരിക്ക് ഗുരുതരമല്ല. ബൈക്കില്‍ പോകുമ്പോള്‍ മുഹമ്മദാലിയുടെ ദേഹത്തേക്ക് പുലി ചാടി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അതേസമയം, വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്താനായില്ല.കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിൻ്റെ കരയോടുചേര്‍ന്ന് തോടുണ്ട്. തോടിനോടു ചേര്‍ന്ന് കാട്ടിലൂടെ ഒരു ജീവി പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം: രണ്ടു പേര്‍ അറസ്റ്റിൽ
ബെംഗളൂരുവിനടുത്തുള്ള കൊപ്പലില്‍ ഇസ്രായേലി യുവതിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നാമനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി കൊപ്പല്‍ എസ്പി ഡോ. രാം അരസിദ്ധി പറഞ്ഞു. ബെംഗളൂരുവിനടുത്തുള്ള കൊപ്പലില്‍ കഴിഞ്ഞ ദിവസം രാത്രി 11.30 നാണ് സംഭവം. ഇസ്രായേലി വിനോദ സഞ്ചാരിയും ഹോം സ്‌റ്റേ ഉടമയേയും മൂന്നു പുരുഷന്‍മാരും കൂടി വാനനിരീക്ഷണം നടത്തുകയായിരുന്നു. അതിനിടയിൽ
വീൽ ചെയർ നൽകിയില്ല; എയർ ഇന്ത്യക്കെതിരെ പരാതിയുമായി യുവതി
ദില്ലി വിമാനത്താവളത്തിൽ എയർ ഇന്ത്യ അധികൃതർ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റതിനാലാണ് യുവതി എയർ ഇന്ത്യക്കെതിരെ പരാതി നൽകിയത്. മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വയോധിക നടക്കാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതര പരിക്കേറ്റ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എയര്‍ഇന്ത്യ വീല്‍ചെയര്‍ നിഷേധിച്ചതിനെത്തുടര്‍ന്നാണ് മുന്‍ ഉന്നതസൈനിക ഉദ്യോഗസ്ഥൻ്റെ ഭാര്യയായ 82-കാരിക്ക് ദുരവസ്ഥയുണ്ടായത്. ഇവരിപ്പോള്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നാണ്
എ.ഡി.എം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ ആസൂത്രിതനീക്കം നടന്നു; പി.പി ദിവ്യയ്ക്കെതിരെ മൊഴി
എ.ഡി.എം നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിൻ്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിൻ്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്‌ക്കെതിരായ മൊഴി ഉൾപ്പെട്ടിരിക്കുന്നത്. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിൻ്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിൻ്റെ അനുമതിക്കായി നവീന്‍ ബാബു
ഇറാനുമായി ആണവക്കരാർ ഉണ്ടാക്കാൻ താത്പര്യം; കത്തയച്ചു ട്രംപ്
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാനുമായി ആണവക്കരാർ ഉണ്ടാക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ഇറേനിയൻ നേതൃത്വത്തിനു വ്യാഴാഴ്‌ച കത്തയച്ചു. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയെ അഭിസംബോധന ചെയ്താണ് ട്രംപ് കത്തയച്ചതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. ചർച്ചയ്ക്കു ഇറാൻ തയാറാകുമെന്നാണു പ്രതീക്ഷയെന്നും ടെലിവിഷൻ അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു. ആണവക്കരാർ ഇറാനു ഗുണകരമായിരിക്കും. കരാറിനു സമ്മതിച്ചില്ലെങ്കിൽ ഇറാൻ അണ്വായുധം സ്വന്തമാക്കാതിരിക്കാൻ അമേരിക്കയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മുൻ യുഎസ്
ബെംഗളൂരു ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളികളുടെ തുളു ചിത്രം’പിദായി’
ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളം ചിത്രങ്ങളുടെ കൂടെ മറ്റൊരു മലയാളി കൂട്ടായ്മയുടെ ഈ തുളു സിനിമ ‘പിദായി’യും തിരഞ്ഞെടുത്തു. പ്രശസ്ത മലയാള നടി ജലജയുടെ മകൾ ദേവി നായർ മുഴുനീളം നായികയായി അഭിനയിച്ച ആദ്യത്തെ തുളു സിനിമയാണ് പിദായി. കൂടാതെ ദേവി നായർ, കന്നഡ നടൻ ശരത് ലോഹിതാശ്വ, ദീപക് റായ്, രൂപ വർക്കാടി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദേവി നായർ ഇതിനു മുമ്പ് മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ
ബെംഗളൂരുവിൽ നിസ്സാര പൈസയ്ക്ക് സിനിമ കാണാം; സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് ഏകീകരിക്കാൻ സർക്കാർ
കർണാടകയിലെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള എല്ലാ സിനിമ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് ഏകീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഉയർന്ന തോതിലാണെന്ന പരാതി തുടരുന്നതിനിടെയാണ് സിനിമ പ്രേമികൾക്ക് സന്തോഷകരമാകുന്ന തീരുമാനം സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്. എല്ലാ തിയേറ്ററുകളിലുമുള്ള ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഈ നിർദേശം കർണാടകയിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഭാഷകളിലെയും സിനിമകൾക്ക് ബാധകമാണ്. സിനിമ ടിക്കറ്റ് നിരക്ക്
ബാംഗളൂർ സിറ്റി യൂണി വേഴ്‌സിറ്റിയുടെ പേര് മാറുന്നു
ബാംഗ്‌ളൂർ സിറ്റി യൂണിവേഴ്‌സിറ്റിയുടെ പേര് മാറുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ സ്‌മരണയ്ക്കായി ബാംഗളൂർ സിറ്റി യൂണി വേഴ്‌സിറ്റിയെ ഡോ. മൻമോഹൻ സിംഗ് ബംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. നിയമസഭയിൽ ബജറ്റ് പ്രസംഗത്തിനിടെ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണു തീരുമാനം പ്രഖ്യാപിച്ചത്. സ്ഥാപനത്തെ രാജ്യത്തെ മാതൃകാ സർവകലാശാലയാക്കി മാറ്റുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബാംഗളൂർ സെൻട്രൽ യൂണിവേഴ്‌സിറ്റി എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന യൂണിവേഴ്‌സിറ്റിൽ
ചൊവ്വാഴ്‌ച മുതൽ വേനൽമഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതൽ വേനൽമഴ ശക്തമാകുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ജില്ലകളിലാണ് ചൊവ്വാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അഞ്ചുദിവസത്തെ മഴ മുന്നറിയിപ്പ് പ്രകാരം മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
മലപ്പുറത്തെ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ വീണ്ടും അടച്ചുപൂട്ടി
മലപ്പുറത്ത് കോട്ടപ്പടി ബസ്സ്റ്റാൻഡിൽ റെയിൽവേ നേരിട്ടുനടത്തുന്ന ജില്ലയിലെ ഏക ടിക്കറ്റ്ബുക്കിങ് കേന്ദ്രം തിങ്കളാഴ്‌ച മുതൽ അടച്ചു. മലപ്പുറത്ത് വർഷങ്ങൾക്കു മുൻപ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെ ശ്രമഫലമായാണ് ഈ കേന്ദ്രം തുടങ്ങിയത്. ആൾക്ഷാമം, വരുമാനക്കുറവ്, ഓൺലൈൻ സൗകര്യക്കുറവ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് റെയിൽവേ ഈ കേന്ദ്രം അടച്ചത്. പലതവണ ഈ ഓഫീസ് അടച്ചിരുന്നു. അപ്പോഴൊക്കെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തെത്തുടർന്ന് വീണ്ടും തുറന്നു. 2023 മേയിൽ ഇതുപോലെ തുറന്നപ്പോൾ പ്രവൃത്തിദിനങ്ങൾ തിങ്കൾ,