ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളം ചിത്രങ്ങളുടെ കൂടെ മറ്റൊരു മലയാളി കൂട്ടായ്മയുടെ ഈ തുളു സിനിമ ‘പിദായി’യും തിരഞ്ഞെടുത്തു. പ്രശസ്ത മലയാള നടി ജലജയുടെ മകൾ ദേവി നായർ മുഴുനീളം നായികയായി അഭിനയിച്ച ആദ്യത്തെ തുളു സിനിമയാണ് പിദായി. കൂടാതെ ദേവി നായർ, കന്നഡ നടൻ ശരത് ലോഹിതാശ്വ, ദീപക് റായ്, രൂപ വർക്കാടി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദേവി നായർ ഇതിനു മുമ്പ് മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ മാലിക്, റസൂൽ പൂകുട്ടി സംവിധാനം ചെയ്‌ത ഒറ്റ, രാജീവ്‌ നാഥ് സംവിധാനം ചെയ്ത ഹെഡ് മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ആസിഫ്‌ അലി അഭിയിക്കുന്ന പ്രജേഷ് സെൻ സംവിധാനം ചെയ്‌ത ഹൗഡിനിയാണ് ദേവി നായർ അഭിനയിച്ച പുതിയ സിനിമ. വിദേശത്ത് പഠിച്ചു വളർന്ന ദേവി നായർ പിദായിക്കുവേണ്ടി സ്വന്തമായി ഡബ്ബിങ് ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Related Posts