സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ(SAFF) വൈസ് പ്രസിഡണ്ടായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയും മലയാളിയുമായ എൻ.എ.ഹാരിസിനെ തെരഞ്ഞെടുത്തു. നിലവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) വൈസ് പ്രസിഡണ്ടും കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ (KSFA) പ്രസിഡണ്ടുമാണ് ഹാരിസ്. ബെംഗളൂരു നഗര വികസന അതോറിറ്റി (BDA) ചെയർമാൻ്റെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പുതിയ ചുമതല ഏറ്റെടുത്ത ശേഷം ഹാരിസ് പറഞ്ഞു.

Related Posts