കർണാടക സർക്കാർ നടത്തുന്ന ജാതി സർവേയ്ക്കായി വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന നടപടി അവസാനിച്ചു. പക്ഷെ ഈ മാസം 10 വരെ ഓൺലൈൻ വഴി വിവരങ്ങൾ കൈമാറാം. ബെംഗളൂരു ഒഴികെയുള്ള ഇടങ്ങളിൽ സർവേ പൂർണമായിരുന്നുവെന്നാണ് അധികൃതരുടെ അവകാശവാദം. ബെംഗളൂരുവിൽ താമസിക്കുന്ന 50 ശതമാനത്തിൽ താഴെ മാത്രമാണ് വിവരങ്ങൾ കൈമാറിയത്. ബാംഗ്ളൂരിൽ 44.19 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കേണ്ട സ്ഥാനത്തു 19.25 ലക്ഷം കുടുംബങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കാൻ പറ്റിയത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും രാജ്യസഭാ എംപിയുമായ സുധാമൂർത്തിയും സർവേ ബഹിഷ്കരിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.
സെപ്റ്റംബർ 22-നാണ് സർവേ ആരംഭിച്ചത്. ഒക്ടോബർ ഏഴിന് പൂർത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. വിവരശേഖരണം ഒക്ടോബർ 18ലേക്കും പിന്നീട് 31ലേക്കും നീട്ടുകയായിരുന്നു.
kscbcselfdeclaration.karnataka.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് ഇനി ഓൺലൈനിൽ സർവേയിൽ പങ്കെടുക്കാൻ കഴിയുന്നത്.